കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടൽ പരിശോധനയിൽ 5 ഹോട്ടലുകളിൽ നിന്നും പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു.

Share

കാഞ്ഞങ്ങാട് നഗരസഭ ആരോഗ്യ വിഭാഗം 11/06/2024- തിയതി രാവിലെ നടത്തിയ ഹോട്ടൽ പരിശോധനയിൽ 5 ഹോട്ടലുകളിൽ നിന്നും പഴകിയതും വൃത്തിഹീനമായ സാഹചര്യത്തിൽ സൂക്ഷിച്ചതുമായ ഭക്ഷണസാധനങ്ങൾ, നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തു. ഹോട്ടൽ കെൻസ് ടി ബി റോഡ്, ഹോട്ടൽ ഫുഡ്‌ പാരടായിസ് ടി. ബി റോഡ്, ദീപ ഹോസ്പിറ്റൽ കാന്റീൻ, കുന്നുമ്മൽ, സ്മൃതി മണ്ഡപതിനടുത്തുള്ള ഹോട്ടൽ ജയന്തി എന്നീ സ്ഥാപനങ്ങളിൽ നിന്നുമാണ് പഴകിയ ഭക്ഷണ സാധങ്ങൾ പിടിച്ചെടുത്തത് ഈ സ്ഥാപനങ്ങൾക്ക് പിഴ ഈടാക്കുന്നതിനുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. പരിശോധനയിൽ സിസിഎം ഷൈൻ പി ജോസ്, പി എച്ച ഐ മാരായ ഷിജു കെ, രൂപേഷ് പി ടി, അഭിജിത് കുമാർ ടി കെ, നഗരസഭ ശുചീകരണ വിഭാഗം ജീവനക്കാരായ രാജേഷ് പി, രാജേഷ് എന്നിവർ പങ്കെടുത്തു.

Back to Top