ജനമൈത്രി കപ്പ് ഫുട്ബോൾ കിരീടം : സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർമെന്റി ചന്തേര പോലീസ് സ്റ്റേഷൻ വിജയികളായി

ചന്തേര പോലീസ് സ്റ്റേഷന്: ചന്തേര പോലീസ് സ്റ്റേഷൻ സംഘടിപ്പിച്ച ജനമൈത്രി കപ്പ് സൂപ്പർ സെവൻസ് ഫുട്ബോൾ ടൂർമെന്റി ചന്തേര പോലീസ് സ്റ്റേഷൻ വിജയികളായി.പടന്ന കേപ്പ് ടർഫ് ഗ്രൗണ്ടിൽ വച്ച് നടന്ന വാശിയേറിയ ഫൈനൽ മത്സരത്തിൽ 1-0 തിന് ബീറ്റ കണ്ട്രോൾ റൂം കാഞ്ഞങ്ങാടിനെ പരാചയപ്പെടുത്തി.ടൂർണമെന്റിന്റെ ഉദ്ഘാടനം ചന്തേര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ശ്രീ. മനുരാജ് ജി. പി നിർവഹിച്ചു.ചടങ്ങിൽ സബ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സ്വാഗതവും സബ് ഇൻസ്പെക്ടർ ശ്രീദാസൻ. എം.വി അധ്യകഷതയും വഹിച്ചു.സബ് ഇൻസ്പെക്ടർ മുരളി ധരൻ.കെ നന്ദി രേഖപ്പെടുത്തി. വിശിഷ്ട അതിഥികളായി മുൻ ഇന്ത്യൻ ഫുട്ബോൾ താരം എം. സുരേഷും, മുൻ ഇന്ത്യൻ ഫുട്ബോൾ താര വും ഐ എസ് എൽ താരവുമായ മുഹമ്മദ് റാഫി മറ്റ് വിശിഷ്ട വ്യക്തികളും പങ്കെടുത്തു.ടൂർണമെന്റിൽ കാസറഗോഡ് ജില്ലയിലെ നീലേശ്വരം, ചിറ്റാരിക്കൽ, അമ്പലത്തറ, കാഞ്ഞങ്ങാട് കൺട്രോൾ റൂം, ബേക്കൽ, ചന്തേര, തൃക്കരിപ്പൂർ കോസ്റ്റൽ, കാസർഗോഡ്, ആൽഫ കൺട്രോൾ റൂം, ട്രാഫിക്, വിദ്യാനഗർ, എന്നീ പോലീസ് ടീമുകൾ പങ്കെടുത്തു.വിവിധ പോലീസ് ടീമുകൾക്ക് വേണ്ടി സംസ്ഥാന അന്തർ സംസ്ഥാന ജില്ലാ താരങ്ങൾ കളത്തിലിറങ്ങി.