കോടോ ബേളൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ പി ബാലചന്ദ്രൻ അന്തരിച്ചു.

Share

കാലിച്ചാനടുക്കം:  മണ്ഡലം പ്രസിഡന്റ് ശ്രീ ബാലചന്ദ്രൻ നായർ അന്തരിച്ചു

മലയോരത്തെ പ്രമുഖ കോൺഗ്രസ് നേതാവ് ആനപ്പെട്ടി പുഷ്പഗിരിയിലെ പുറവങ്കര ബാലചന്ദ്രൻ നായർ (59) അന്തരിച്ചു.

കാസർകോട് ജില്ല റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റിയിലെ റിട്ടയേർഡ് ജീവനക്കാരനാണ്.

മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് , ശാസ്താംപാറ ശ്രീധർമ്മശാസ്താക്ഷേത്രം സെക്രട്ടറി, പ്രിയദർശിനി വായനശാല പ്രസിഡൻറ് , ആനപ്പെട്ടി സ്വയം സഹായ സംഘം പ്രസിഡണ്ട് , ഹരിണാക്ഷിയന്മ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് വൈസ് പ്രസിഡണ്ട് എന്നി നിലകളിൽ പ്രവർത്തിച്ചുവരുന്നു.

ആനപ്പട്ടിയിലെ പരേതനായ പി പി ബാലൻ നായരുടെയും പുറവങ്കര രാധമ്മയുടെയും മകനാണ്.

ഭാര്യ: സിന്ധു . മക്കൾ : ഭാവന (ബാംഗ്ലൂർ ) അഭിഷേക് (വിദ്യാർത്ഥി, ബാംഗ്ലൂർ )

സഹോദരങ്ങൾ:കുസുമ (ചന്തേര ) മനോരമ (ചാമുക്കുഴി ) ഹേമലത (കുവാറ്റി )

സംസ്ക്കാരം പിന്നിട്

Back to Top