സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം

Share

സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം.

സംസ്ഥാനത്ത് 29 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്‌ ഫലം ഇന്നറിയാം. രാവിലെ 10 മണി മുതൽ പ്രത്യേക കേന്ദ്രങ്ങളിൽ വോട്ടെണ്ണലാരംഭിക്കും. കോട്ടയം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള പതിനൊന്ന് ജില്ലകളിലാണ് തെരഞ്ഞെടുപ്പ് നടന്നത്.ഇന്നലെ നടന്ന വോട്ടെടുപ്പിൽ 76.78 ശതമാനമായിരുന്നു പോളിംഗ്. ഒരു ജില്ലാ പഞ്ചായത്ത്, അഞ്ച് ബ്ലോക്ക് പഞ്ചായത്ത്, മൂന്ന് മുനിസിപ്പാലിറ്റി, ഇരുപത് ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ 102 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.

29 വാർഡുകളിലായി 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. സ്ഥാനാർഥികളിൽ 40 പേർ സ്ത്രീകളാണ്. ഫലം തെരഞ്ഞെടുപ്പ് കമ്മീഷൻറെ www.lsgelection.kerala.gov.in സൈറ്റിലെ ട്രെൻഡിൽ ലഭിക്കും.

Back to Top