തിരുദൂതരുടെ ദർശനങ്ങൾക്ക് കാലിക പ്രസക്തി ഡോക്ടർ എ എം ശ്രീധരൻ: “വെളിച്ചമാണ് തിരുദൂതർ ” വിഷയത്തിൽ കാഞ്ഞങ്ങാട്ട് സെമിനാർ നടത്തി.

Share

കാഞ്ഞങ്ങാട് : ഭീതിജനകമായി കൊണ്ടിരിക്കുന്ന വർത്തമാനകാല സാഹചര്യത്തിൽ തിരുദൂതരുടെ ദർശനങ്ങൾ കാലിക പ്രസക്തിയുണ്ടെന്ന് കണ്ണൂർ സർവ്വകലാശാല ബഹുഭാഷാ പഠനകേന്ദ്രം ഡയറക്ടറും കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗവുമായ ഡോക്ടർ എ എം ശ്രീധരൻ പറഞ്ഞു.

തിരുദൂതരെ സ്മരിക്കുന്നതും അവരുടെ സന്ദേശം യാഥാർത്ഥ്യമാക്കുന്നതും ആരോഗ്യകരമായ സാമൂഹിക പ്രവർത്തനമാണ് പഞ്ചഭൂതങ്ങളെ തന്നിൽ സാക്ഷാത്കരിച്ച വരും ദൈവത്തിലേക്ക് സമർപ്പിക്കപ്പെട്ടവരുമാണ് തിരുദൂതർമാർ പ്രവാചകൻ മുഹമ്മദ് നബി മുതൽ മഹാത്മാഗാന്ധിജി വരെ ഉള്ളവർ നൽകിയത്

മാനവികതയുടെയും ബഹുസ്വരതയുടെയും പാഠപുസ്തകം ആണെന്ന് അദ്ദേഹം പറഞ്ഞു.

ജമാഅത്തെ ഇസ്ലാമി കാസർഗോഡ് ജില്ല സമിതി കാഞ്ഞങ്ങാട് സംഘടിപ്പിച്ച വെളിച്ചമാണ് തിരുദൂതർ എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡോക്ടർ ശ്രീധരൻ .

ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സഈദ്  ഉമർ അധ്യക്ഷനായിരുന്നു.

മാനവികതക്കായി നിയോഗിക്കപ്പെട്ട പ്രവാചകൻ മുഹമ്മദ് നബി ഒരു വിഭാഗത്തിന്റെ മാത്രം നേതാവല്ല അരികു വൽക്കരിക്കപ്പെട്ടവരെ ചേർത്തുപിടിച്ച പ്രവാചകരുടെ ജീവിത സന്ദേശങ്ങൾ മാനവികതക്കു ശക്തി പകരുന്നതാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്ലാമി മേഖല നാസിം എം എം മുഹിയുദ്ദീൻ പറഞ്ഞു.സൗഹൃദ വേദി ചെയർമാൻ അഡ്വക്കേറ്റ് പി നാരായണൻ സംയുക്ത മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് സി കുഞ്ഞഹമ്മദ് ഹാജി പാലക്കി , വനിതാ വിഭാഗം ജില്ലാ പ്രസിഡണ്ട് വി കെ ജാസ്മിൻ സോളിഡാരിറ്റി സ്റ്റേറ്റ് സെക്രട്ടറി ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു .എം കെ സി സൈനബ പ്രാർത്ഥനാ ഗീതം ആലപിച്ചു.കൺവീനർ മൊയ്തു ഇരിയ സ്വാഗതവും ജില്ലാ സെക്രട്ടറി പിഎസ് അബ്ദുല്ല നന്ദിയും പറഞ്ഞു.

പടം:ജമാഅത്തെ ഇസ്ലാമി സംഘടിപ്പിച്ച വെളിച്ചമാണ് തിരുദൂതർ എന്ന സെമിനാറിൽ ഡോക്ടർ എ എം ശ്രീധരൻ സംസാരിക്കുന്നു.

Back to Top