കാസർഗോഡും മലബാറും വിദ്യാഭ്യാസത്തിൽ ഏറെ മുന്നേറാനുണ്ട്: ഇ. ചന്ദ്രശേഖരൻ എം.എൽ. എ  

Share

കാഞ്ഞങ്ങാട്: കാസർഗോഡും മലബാറും വിദ്യാഭ്യാസ മേഖലയിൽ ചില നേട്ടങ്ങൾ കൈ വരിച്ചെങ്കിലും മറ്റു ജില്ലകൾക്ക് ഒപ്പം എത്താൻ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് മുൻ റവന്യൂ വകുപ്പ് മന്ത്രിയും കാഞ്ഞങ്ങാട് എം.എൽ.എ യുമായ ഇ. ചന്ദ്രശേഖരൻ അഭിപ്രായപ്പെട്ടു.

സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ (സിജി) ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ബിഗ് മാളിൽ വെച്ച് സംഘടിപ്പിച്ച സംസ്ഥാന തല കോമ്പീറ്റൻസി ഡേ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിനു ശേഷം നിലവിൽ വന്ന മലബാർ ഡിസ്ട്രിക്റ്റ് ബോഡിലൂടെ വന്ന മാറ്റങ്ങളാണ് ആദ്യ കാല മുന്നേറ്റങ്ങൾ. സർക്കാരുകൾ വരുകയും പോവുകയും ചെയ്താലും ബ്യൂറോക്രസി മാറുന്നില്ലന്നും ബ്യൂറോക്രസിയിലെ പ്രാതിനിധ്യം അധികാരത്തിന്റെ ജനകിയതക്ക് അനിവാര്യമാണെന്നും അധ്യക്ഷത വഹിച്ച പ്രൊഫസർ മൊയ്തീൻ പറഞ്ഞു.

എം. പി. ഷാഫി ഹാജി, കുഞ്ഞഹമ്മദ് പാലക്കി, ബഷീർ വെള്ളിക്കോത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു.

സിജി ജനറൽ സെക്രട്ടറി ഡോ. ഇസഡ്. എ. അഷ്‌റഫ്‌ സിജിയുടെയും സി.ഫോർ.സിയുടെയും പ്രവർത്തനങ്ങൾ വിശദീകരിച്ചു.

സി-സർക്കിൾ കോർഡിനേററ്റേസിനുള്ള ട്രെയിനിങ് സെഷൻ സെന്റർ ഫോർ എക്‌സെല്ലൻസ് ഇൻ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. ജയഫറലി ആലിചേത്ത് നയിച്ചു. കോമ്പീറ്റൻസി മൂവ്മെന്റ് റിപ്പോർട്ട്‌ സി ഫോർ സി കോ-ഡയറക്ടർ ഹുസൈൻ. പി. എ അവതരിപ്പിച്ചു.

സിജി പ്രസിഡന്റ് ഡോ. എ. ബി. മൊയ്‌തീൻ കുട്ടി അധ്യക്ഷത വഹിച്ച പരിപാടിയിൽ സിജി കാസർഗോഡ് ജില്ല പ്രസിഡന്റ്‌ വി. കെ.പി. ഇസ്മായിൽ ഹാജി സ്വാഗതവും സിജി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അനസ് ബിച്ചു നന്ദിയും പറഞ്ഞു.

പടം: സെന്റർ ഫോർ ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ഇന്ത്യ ( സിജി ) ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ബിഗ് മാളിൽ സംഘടിപ്പിച്ച സംസ്ഥാന തല കോമ്പീറ്റൻസി ഡേ ഇ.ചന്ദ്രശേഖരൻ എം എൽ എ ഉൽഘാടനം ചെയ്യുന്നു.

Back to Top