കുട്ടികളുടെ കലാപരിപാടികൾ ശനിയാഴ്ച്ച വൈകുന്നേരം ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിൽ അരങ്ങേറും : കൊവ്വൽപള്ളി മുസ്ലിം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിച്ച നബിദിന റാലി വർണ്ണാഭമായി

Share

കാഞ്ഞങ്ങാട്‌: കൊവ്വൽപ്പള്ളി മുസ്‌ളിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നബിദിനറാലി വർണ്ണ പൊലിമയുടെ നിറവിൽ സമാപിച്ചു.അനുബന്ധ പരിപാടികൾ ഒക്ട്ടോബർ ഏഴാം തീയ്യതി ശനിയാഴ്ച്ച വൈകുന്നേരം 3 മണിക്ക് കൊവ്വൽപ്പള്ളി ഇസ്സത്തുൽ ഇസ്ലാം മദ്രസ്സയിൽ ആരംഭിക്കും. വിദ്യാർത്ഥികളുടെ വിവിധങ്ങളായ കലാപരിപാടികൾ നടക്കും.

കൊവ്വൽപ്പള്ളി ജുമാമസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച വർണ്ണപ്പകിട്ടാർന്ന നബിദിനറാലിയിൽ മദ്രസ്സ വിദ്യാർത്ഥികളും ജമാഅത്ത് കമ്മിറ്റി ഭാരവാഹികളും മഹല്ല് നിവാസികളും പങ്കെടുത്തു. മദ്രസ്സ വിദ്യാർത്ഥികൾ അവതരിപ്പിച്ച റോളർ സ്കെയിറ്റിംങ്ങ് അഭ്യാസ പ്രകടനങ്ങളും ദഫ്മുട്ടിന്റെ താള വിസ്മയങ്ങളും കാണികളെ ആഹ്ളാദചിത്തരാക്കി.

ജമാഅത്ത് പ്രസിഡണ്ട് മുഹമ്മദ് നൈഫ്, ജനറൽ സെക്രട്ടറി എം.എ. ഷഫീഖ്,ട്രഷറർ കെ. പി. മുഹമ്മദ്, വൈസ് പ്രസിഡണ്ട്മാരായ എൻ.പി.അഷറഫ്,പി.എ. മുനീർ സെക്രട്ടറിമാരായ ഹക്കീം മാണിക്കോത്ത് എം പി അഷ്റഫ് എസ് കെ ജബ്ബാർ തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി.

ഒക്ട്ടോബർ എട്ടാം തീയ്യതി ഞായറാഴ്ച്ച രാത്രി ഇശ്ശ നിസ്കാരാന്തരം നടക്കുന്ന സലാത്ത് മജ്ലീസ് പരിപാടികളോടെ പരിപാടികൾ സമാപിക്കും.

പടം:കൊവ്വൽപ്പളളി മുസ്ളിം ജമാഅത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംഘടിപ്പിച്ച നബിദിന റാലിയുടെ മുൻനിര

Back to Top