വയറു വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു

Share

കാഞ്ഞങ്ങാട് :വയറു വേദനയെ തുടർന്ന് മംഗലാപുരം ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. മാണിക്കോത്ത് കൊളവയലിലെ അഭിമന്യുവിന്റെ ഭാര്യ

വൈഷ്ണവി 28 ആണ് മരിച്ചത്. മൂന്ന് ദിവസം മുൻപാണ് വയറു വേദന മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കുടൽ സംബന്ധമായ ഗുരുതരരോഗമെന്ന് കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും മരിച്ചു. ലാബ് ടെക്ന‌ീഷ്യ യായിരുന്നു. മൂന്ന് വർഷം മുൻപായിരുന്നു വിവാഹം. മടിക്കൈ ഏച്ചിക്കാനം കല്യാണം മൂളംപാറയിൽ കൃഷണന്റെയും തങ്കമണിയുടെയും മകളാണ്. സഹോദരങ്ങൾ: വൈശാഖ്, നീതു.

Back to Top