വംശീയത നാടിനാപത്ത് – ഡോ. ഖാദർ മാങ്ങാട്

Share

ഉദുമ : ജനാധിപത്യ സമൂഹത്തെ പരസ്പരം പോരടിപ്പിച്ചുകൊണ്ട് മത നിരപേക്ഷ സമൂഹത്തെ ഇല്ലാതാക്കാനുള്ള തന്ത്രം വിലപ്പോവില്ലെന്നും വശീയത നാടിനാപത്താണെന്നും കണ്ണൂർ സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് 35-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉദുമ യിൽ നടന്ന സാംസ്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യയുടെ ബഹുസ്വരതയ്ക്കും നാനാത്വത്തിൽ ഏകത്വമെന്ന മഹത്തായ സംസ്ക്കാരത്തിനും കടയ്ക്കൽ കത്തി വെക്കുന്ന കൊടും വിപത്തിനെ തടയാൻ സാധിച്ചില്ലെങ്കിൽ രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും മഹത്തായ പാരമ്പര്യവും നഷ്ടമാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മുതിർന്ന മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ

വി.വി.പ്രഭാകരൻ അധ്യക്ഷനായി.

സംസ്കാരം തിരിച്ചു പിടിക്കേണ്ട കാലമെത്തിയിരിക്കുന്നതായി മുഖ്യ പ്രഭാഷണം നടത്തിയ ഡോ. വത്സൻ പിലിക്കോട് പറഞ്ഞു.

പ്രതിരോധത്തിന്റെ കലയാണ് രാഷ്ട്രീയം . സംഘടനാബോധം അതാണ് നമ്മെ ഓർമ്മപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കവി മധു എസ്.നായർ , കെ.സി.ഇ.എഫ്. സംസ്ഥാന ഭാരവാഹികളായ പി.കെ. വിനയകുമാർ , ഇ .ഡി. സാബു , എം. രാജു,ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ , ജില്ലാ സെക്രട്ടറി സി.ഇ. ജയൻ , കെ.ശശി, പി.കെ.പ്രകാശ് കുമാർ , സുകുമാരൻ പൂച്ചക്കാട്, കൊപ്പൽ പ്രഭാകരൻ, ദിനേശൻ മൂലകണ്ടം, എ.കെ. ശശാങ്കൻ, സുജിത്ത് പുതുക്കൈ, ഷിബു കടവങ്ങാനം തുടങ്ങിയവർ സംസാരിച്ചു.

Back to Top