അലാമിപ്പള്ളി കുളവും ചേരക്കുളവും നവീകരിച്ച് കാഞ്ഞങ്ങാട് നഗരസഭ

Share

കാഞ്ഞങ്ങാട്: കേരള സർക്കാരിന്റെ ഹരിത കേരളം പദ്ധതിയിലൾപ്പെടുത്തി നവീകരിച്ച കാഞ്ഞങ്ങാട് നഗരസഭയിലെ ജലസ്രോതസുകളായ അലാമിപ്പള്ളി കുളം, ചേരകുളം എന്നിവയുടെ ഉദ്ഘാടനം അലാമിപ്പള്ളി ബസ് സ്റ്റാൻഡ് പരിസരത്ത് പ്രത്യേകം തയാറാക്കിയ വേദിയിൽ വെച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. കാഞ്ഞങ്ങാട് നിയമസഭ എം എൽ എ ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ശ്രീമതി സുജാത കെ.വി, വി വി.രമേശൻ,ബിൽടെക് അബ്ദുള്ള, ഹസിനാ റസാക്ക്, അഡ്വ: കെ രാജ്‌മോഹൻ, കെ പി ബാലകൃഷ്ണൻ, ബംങ്കളം കുഞ്ഞികൃഷ്ണൻ, കെ മുഹമ്മദ് കുഞ്ഞി, സ്റ്റീഫൻ ജോസഫ്, പി പി രാജു, കരിം ചന്തേര, അബ്രഹാം തോണക്കര, പി പി രാജൻ, ടി വി വിജയൻ മാസ്റ്റർ, എം ഹമിദ് ഹാജി, ടി പി നന്ദകുമാർ സി എസ് തോമസ്, രതീഷ് പുതിയപുരയിൽ, വി കെ രമേശൻ, എം പ്രശാന്ത്, സുധാകരൻ എ പി തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു സംസാരിച്ചു

Back to Top