ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി: കെആർഎംയു

Share

ഗവർണ്ണറുടെ മാധ്യമ വിലക്ക് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളി: കെആർഎംയ

കൊച്ചി: വാർത്ത സമ്മേളനത്തിൽ നിന്ന് ചില മാധ്യമ പ്രവർത്തകരെ ഇറക്കിവിട്ട
ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ നടപടിയിൽ KRMU (കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ) ശക്തമായി പ്രതിഷേധിച്ചു. ‘കേഡർ’ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് പറഞ്ഞാണ് കൈരളി, മീഡിയവൺ മാധ്യമ പ്രവർത്തകരെ ഗവർണർ ഇറക്കി വിട്ടത്. ഇത്തരം മാധ്യമവിലക്കിനെ മാധ്യമങ്ങൾ
സംയുക്തമായി നേരിടണമെന്നും മാധ്യമങ്ങളെയും മാധ്യമസ്വാതന്ത്രത്തേയും അംഗീകരിക്കാത്ത ഗവർണറുടെ നടപടി പ്രതിഷേധാർഹമാണെന്നും KRMU സംസ്ഥാന കമ്മിറ്റി ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള മാധ്യമ വിലക്കുകൾ ജനാധിപത്യ വ്യവസ്ഥയ്ക്ക് വിഘാതം സൃഷ്ടിക്കുമെന്നും KRMU സംസ്ഥാന പ്രസിഡന്റ്‌ ഒ.മനുഭരത്, സംസ്ഥാന ജനറൽ സെക്രട്ടറി പി.ആർ.ഹരികുമാർ എന്നിവർ ചൂണ്ടിക്കാട്ടി.

Back to Top