പനയംതട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

പനയംതട്ട കുഞ്ഞിരാമന്‍ നമ്പ്യാര്‍ അനുസ്മരണ യോഗം സംഘടിപ്പിച്ച
എളേരി: വെസ്റ്റ്എളേരിയിലെ സി.പി.ഐയുടെ സമുന്നത നേതാവായിരുന്ന പനയംതട്ട കുഞ്ഞിരാമന്‍ നമ്പ്യാരുടെ ഇരുപത്തിഒന്‍പതാമത് ചരമദിനം വെസ്റ്റ്എളേരി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിപുലമായി ആചരിച്ചു. രാവിലെ സ്മൃതി മണ്ഡപത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരും ബന്ധുക്കളും പുഷ്പാര്‍ച്ചന നടത്തി. വൈകുന്നേരം കയ്യൂര്‍ രക്തസാക്ഷി സ്മാരകത്തില്‍ ചേര്‍ന്ന അനുസ്മരണ യോഗം പാര്‍ട്ടി ജില്ലാ കണ്‍സില്‍ അംഗം എം.കുമാരന്‍ ഉദ്ഘാടനം ചെയ്തു സി.പി.സുരേശന്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി സഹദേവന്‍ സ്വാഗതം പറഞ്ഞു. ലോക്കല്‍ കമ്മറ്റി അംഗങ്ങളായ കെ.രാജന്‍, പി.കെ മോഹനന്‍, എം.വി.കുഞ്ഞമ്പു, കുഞ്ഞിക്കണ്ണന്‍ പാപ്പനാട്ട, യദുബാലന്‍ വി.പി, കെ.മാധവി, ബിന്ദു ഭാസ്‌കരന്‍ എന്നിവര്‍ നേതൃത്വം നല്‍കി