കാസർഗോഡ് ജില്ലയിൽ നിന്നുള്ള അതുല്യ ഗ്രന്ഥകാരൻ ‘തുളു ഭാഷാ’ സാഹിത്യവിവർത്തനരംഗത്ത് പ്രശസ്തനായ എ എം ശ്രീധരൻ എഴുതുന്നു…..

Share

അക്ഷര ലോകം – കാസറഗോഡ്

തുളുഭാഷയിലെ ആദ്യ നോവലായ സതികമല
2006 ൽ വിരചിതമായ മിത്തബൈൽ യമുനക്ക എന്നീ നോവലുകളുടെ വിവർത്തകനായ ഡോ.എ.എം.ശ്രീധരൻ അവയുടെ സാമൂഹികവും സാംസ്കാരികവും
ഭാഷാപരവുമായ പ്രത്യേകതകളെക്കുറിച്ച് എഴുതുന്നു. തുളുവിലെ ആദ്യ കഥയായ അത് വരനാണ് വധുവല്ല (1933) തൊട്ട് 2020 വരെ
യുള്ള 50 കഥകളുടെ കഥാ കദികെ എന്ന പേരിലുളള കഥാ സമാഹാരവും ഡോ.ശ്രീധരൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആദ്യമായി തുളു – മലയാളം
നിഘണ്ടുവും ലിപിയില്ലാത്ത ബ്യാരി ഭാഷാനിഘണ്ടുവും , തുളു – പാരമ്പര്യവും വീണ്ടെടുപ്പുമെന്ന പ്രാദേശിക ചരിത്രഗ്രന്ഥവും ഡോ. ശ്രീധരന്റെ സംഭാവനകളിൽ എടുത്തു പറയേണ്ടവയാണ്.
രണസിരിയെന്ന തുളു നാടോടി രാമായണം
സഹൃദയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നതും അദ്ദേഹമാണ്.

‘തുളു ഭാഷാ’ സാഹിത്യവിവർത്തനരംഗത്ത് പ്രശസ്തനായ എ എം ശ്രീധരൻ എഴുതുന്നു…..🖋️…

ഇന്ത്യയുടെ ഇതരഭാഗങ്ങളിലെന്നപോലെ കാസർഗോഡ്, മംഗലാപുരം, ഉടുപ്പി ജില്ലകളടങ്ങുന്ന തുളുനാട്ടിലും സ്വാതന്ത്ര്യസമരത്തിന്റെ ശക്തമായ മുന്നേറ്റങ്ങളുണ്ടായിട്ടുണ്ട്. വ്യക്തികളായും സംഭവങ്ങളായും പ്രതിരോധ സമരങ്ങളായും അവ പടർന്നു നിൽക്കുന്നു. അതൊക്കെ നമ്മുടെ ലിഖിത ചരിത്രത്തിന്റെ ഭാഗവും പ്രസിദ്ധവുമാണ്. എന്നാൽ സാഹിത്യവും സ്വാതന്ത്ര്യ സമരവും തമ്മിലുളള ബന്ധം വേണ്ട രീതിയിൽ ശ്രദ്ധിക്കപ്പെടുകയോ ചർച്ച ചെയ്യപ്പെടുകയോ ചെയ്തിട്ടില്ല. 1921 ൽ എഴുതിയ എസ്.യു. പനിയാഡിയുടെ സതികമലയെയും 2006 ൽ എഴുതിയ ഡി.കെ. ചൗട്ടയുടെ മിത്തബയൽ യമുനക്കയെയും മുൻ നിർത്തി അത്തരം ഒരാലോചനയാണ് ഇവിടെ നടത്തുന്നത്.

തുളുഭാഷയിലെ ആദ്യനോവലാണ് സതി കമല .തന്റെ ഇരുപത്തിയഞ്ചാം വയസ്സിലാ
ണ് പനിയാഡി സതികമല രചിക്കുന്നത്. സ്വാതന്ത്ര്യ സമര സംബന്ധമായും ദേശീയോ
ദ്ഗ്രഥന പരവുമായ അദ്ദേഹത്തിന്റെ ചിന്തകളും പ്രവർത്തന പദ്ധതികളുമെല്ലാം
ഈ നോവലിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രാദേശിക ഭാഷയായ തുളുവിന്റെ സംരക്ഷണം, വിദേശവസ്ത്ര ബഹിഷ്കരണം, ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ ആവശ്യകത , ജീവിതത്തിന്റെ എല്ലാ മേഖലകളിലും സാധ്യമാകേണ്ട ആധുനീകരണം, സ്ത്രീപുരുഷ സമത്വം തുടങ്ങി സമകാലിക പ്രസക്തിയുള്ള നാനാ വിഷയങ്ങൾ വിശദമായിത്തന്നെ നോവൽ ചർച്ച ചെയ്യുന്നുണ്ട്. പത്തൊൻപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ പൂർവാർദ്ധത്തിലുമായി ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ വിഷയങ്ങളെ പ്രമേയമാക്കിയുള്ള നോവലുകൾ ഉണ്ടായിരുന്നു. അക്ഷരമാലയില്ലെന്നും സാഹിത്യമില്ലെന്നും പ്രബലമായ സംസ്കാരമില്ലെന്നും പറഞ്ഞ്  അരുകുവൽക്കരിച്ച തുളുവും ഈ കാലഘട്ടത്തിലെ പ്രബലസാന്നിധ്യമാകുന്നുണ്ടെന്ന് സ്ഥാപിക്കാനാണ് ഇങ്ങനെയൊരാമുഖം.
കർണാട് സദാശിവറാവു, കോട്ട രാമകൃഷ്ണ കാറന്ത് , സി.കെ. ഭരദ്വാജ്, ഹിരിയടയ്
ക്ക രാമരായമല്ലയ്യ , ഹിരിയടയ്ക്ക നാരായണ റാവു, ആർ.എസ്. ഷേണായി തുടങ്ങി
യ പ്രമുഖരോടൊപ്പമാണ് പനിയാഡി സ്വാതന്ത്ര്യ സമരത്തിൽ പങ്കാളിയായത്. സി.എ.പൈ, പങ്കളു നായക് എന്നീ പ്രശസ്ത കുടുംബങ്ങളിൽ നിന്നുള്ളവരും പനിയാഡി
ക്കൊപ്പമുണ്ടായിരുന്നു. കെ.കെ. ഷെട്ടി, പൊളലി ഷീനപ്പ ഹെഗ്ഡെ, എൻ.എസ്. കി
ല്ലെ എന്നിവർ അക്കാലത്തെ പ്രമുഖ കോൺഗ്രസ് പ്രവർത്തകരായിരുന്നു. സി.രാജഗോപാലാചാരിയുമായി അടുത്ത സൗഹൃദവും രാഷ്ട്രീയ സഹവർത്തിത്വവും പനിയാഡിക്കുണ്ടായിരുന്നു. ഖാൻ അബ്ദുൾ ഗാഫർ ഖാന്റെ ആരാധനകനായ പനിയാഡി ചുവന്ന വസ്ത്രം ധരിച്ച് ‘റെഡ് ഷർട്ട് ‘ എന്ന് സ്വയം വിശേഷിപ്പിക്കുകയും ചെയ്തു.
ആർ. ആർ .ദിവാകറിന്റെ അദ്ധ്യക്ഷതയിൽ 1923 ൽ നടന്ന ദക്ഷിണ കന്നട ജില്ലാ
കോൺഗ്രസ് സമ്മേളനത്തിലും ഗംഗാധർ റാവു ദേശ്പാണ്ഡെ അദ്ധ്യക്ഷത വഹിച്ച
1928 ലെ സമ്മേളനത്തിലും പനിയാഡി പങ്കെടുത്തു.
1927 ൽ ഗാന്ധിജി മംഗലാപുരം സന്ദർശിച്ചപ്പോൾ പനിയാഡി സജീവമായി രംഗത്തുണ്ടായിരുന്നു. 1930 ൽ ഉപ്പുസത്യാഗ്രഹത്തിൽ പങ്കെടുത്ത് ഹിരിയട്ക്ക രാമരായ മല്ലയ്യ , കർണാട് സഭാശിവറാവു, എം. ഉമേശ് റാവു, ഷെയ്ഖ് യൂസഫ് സാഹിബ്ബ്, എൻ.
എസ്. കില്ലെ, കൃഷ്ണറാവു കുഡ്ഗി, പൊളലി ഷീനപ്പ ഹെഗ്ഡെ എന്നീ കോൺഗ്രസ്
പ്രവർത്തകരോടൊപ്പം അദ്ദേഹം അറസ്റ്റു വരിച്ചു. തൃശ്നാപ്പള്ളി ജയിലിലേക്കാണ്
ഇവരെ ആദ്യം കൊണ്ടുപോയതെങ്കിലും പിന്നീട് വെല്ലൂർ ജയിലിലേക്ക് മാറ്റുകയു
ണ്ടായി. അവിടെ വെച്ചാണ് സഹപ്രവർത്തകരോട് ചേർന്ന് തുളുഭാഷയുടെയും നാടിന്റെയും വിമോചനത്തിനാവശ്യമായ ഗാഢമായ ആലോചനകൾ പനിയാഡി നടത്തിയത്.
ഗാന്ധിജി കർണാടകത്തിൽ സന്ദർശനം നടത്തുന്ന വേളയിൽ ഉടുപ്പിയിൽ വെച്ച് പനി
യാഡിയുടെ ഭാര്യ ഭാരതീഭായി തന്റെ ആഭരണങ്ങളെല്ലാം ഊരി ഒരു താലത്തിൽ
വെച്ച് അദ്ദേഹത്തിന് നൽകുകയുണ്ടായി. അന്ന് പിഞ്ചുകുഞ്ഞായിരുന്ന മകൻ
വദിരാജാണ് ആഭരണം കൈമാറിയത്. 1937 ൽ നെഹറു ജില്ല സന്ദർശിച്ചപ്പോൾ
പനിയാഡിയെയാണ് സെക്രട്ടറിയായി നിയമിച്ചത്. പനിയാഡി നിർദേശം സ്വീകരി
ച്ചില്ലെങ്കിലും മകന് ജവഹർ എന്ന് പേരിടുകയുണ്ടായി. ദളിത് വിമോചനം, ഖാദി പ്രചാരണം എന്നിവയിലൂന്നിയായിരുന്നു പനിയാഡിയുടെ സ്വാതന്ത്ര്യസമരത്തിലുള്ള
ഇടപെടൽ. അനേകം ദളിതരെ സംഘടിപ്പിച്ചുകൊണ്ട് പനിയാഡി ഉടുപ്പിയിലെ അനന്തേശ്വര ക്ഷേത്ര പ്രവേശനത്തിനായി തുനിഞ്ഞ കഥ ദക്ഷിണ കർണ്ണാടത്തിലെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന അദ്ധ്യായമാണ്. പനിയാഡിയുടെ ജ്യേഷ്ഠ
നായിരുന്നു അന്ന് ക്ഷേത്ര പൂജാരി. പൂജാരി ക്ഷേത്രത്തിന്റെ പടിക്കൽ കിടന്ന് തന്നെ
കവച്ചു കൊണ്ടേ പ്രവേശനം സാധ്യമാകൂ എന്ന് പനിയാഡിയെ വെല്ലുവിളിച്ചു. പനി
യാഡി ആ വെല്ലുവിളി സ്വീകരിച്ചില്ലെങ്കിലും തന്റെ പരിഷ്കരണ സംരംഭങ്ങൾ തുടർ
ന്നു. 1959 ൽ മദ്രാസിൽ വെച്ച് ഹൃദയസ്തംഭനം മൂലം പനിയാഡി മരിച്ചു.
2006 ലാണ് മിത്തബയൽ യമുനക്ക പ്രസിദ്ധീകരിക്കുന്നത്. പേര് സൂചിപ്പിക്കുന്നതു
പോലെ സ്ത്രീശക്തിയെ ഉദാഹരിക്കുന്ന നോവലാണിത്. മിത്തബയൽ ബാരബയൽ
എന്നീ രണ്ടു തറവാടുകളെ കേന്ദ്രീകരിച്ചു കൊണ്ട് തുളുനാടിന്റെ ഏതാണ്ട് അഞ്ഞൂറു വർഷത്തെ സാംസ്കാരിക ചരിത്രമാണ് ഈ നോവലിലെ പ്രമേയം. മിത്തബയൽ
എന്ന കാട്ടു പ്രദേശം കൃഷിയോഗ്യമാക്കൽ, തറവാടിന്റെ രൂപീകരണം, വളർച്ച, ആ
ഭ്യന്തരവും ബാഹ്യവുമായ സംഘർഷങ്ങൾ, പുതു തലമുറയുടെ ഇടപെടൽ, സ്വാത
ന്ത്ര്യസമരത്തിലുള്ള പങ്കാളിത്തം, ഹരിജനോദ്ധാരണം, വിദ്യാഭ്യാസ പ്രവർത്തനങ്ങൾ
തുടങ്ങിയവ ഒരു ഭാഗത്ത് .കുമ്പള,മായിപ്പാടി രാജവംശങ്ങൾ ,പോർച്ചുഗീസ് അധിനി
വേശം, അറബികളുമായുള്ള കച്ചവട ബന്ധം, ബ്രിട്ടീഷ് അധിനിവേശം, ഭൂപ്രഭുക്കന്മാ
ർ തമ്മിലുള്ള സംഘർഷം,നാട്ടുരാജ്യങ്ങൾ തമ്മിലുള്ള സംഘർഷം, രണ്ടാം ലോക
മഹായുദ്ധം, ഗാന്ധിജിയുടെ നേതൃത്വം, സ്വാതന്ത്ര്യ സമരത്തിന്റെ വിവിധ ഘട്ടങ്ങൾ,
ബ്രിട്ടീഷ് മർദ്ദനം, ഗാന്ധിജിയുടെ മംഗലാപുരം സന്ദർശനം, ഗോവിന്ദ പൈയുടെ വ്യ
ക്തി ജീവിതവും രാഷ്ടീയ ജീവിതവും, മദ്രാസ് സംസ്ഥാനത്തിന്റെ രൂപീകരണം, സ്വാ
തന്ത്ര്യാനന്തരം സംഭവിച്ച നൈതികമായ അധ:പതനം തുടങ്ങിയവ മറുഭാഗത്തുമായി
വിശാലമായ കാൻവാസിൽ രചിക്കപ്പെട്ടതാണ് ഈ നോവൽ. കയ്യൂർ സമരവും ഇ.എം.എസ് . മന്ത്രിസഭയുടെ ഭൂപരിഷ്കരണയത്നങ്ങളുമൊക്കെ സാന്ദർഭികമായി
നോവലിൽ കടന്നുവരുന്നണ്ട്. “ഇന്ത്യൻ ഭാഷകളിൽ എഴുതപ്പെട്ട മഹത്തായ നോവലു
കളിലൊന്നാണ് മിത്തബയൽ യമുനക്ക. വർത്തമാനത്തിലൂന്നി ഒരു നാടിന്റെ ഭൂത
കാലത്തിലേക്കുളള സഞ്ചാരമാണ് നോവലിസ്റ്റ് നടത്തുന്നത്. ചരിത്രപരവും, നാടോടി വിജ്ഞാനീയവും, സാംസ്കാരികവും, നരവംശഗ്‌സ്ത്രപരവും സാമൂഹ്യ ശാസ്ത്രപരവുമായ കോണുകളിലൂടെയുള്ള വായന സാധ്യമാക്കുന്നു എന്നതാണ് ഈ നോവലിന്റെ മറ്റൊരു പ്രത്യേകത ” യെന്ന് യു.ആർ. അനന്തമൂർത്തിയും ഗുത്തു മനകളെ
കേന്ദ്രീകരിച്ചുള്ള സാമൂഹികവും രാഷ്ട്രീയവുമായ അധികാരത്തിന്റെ സങ്കീർണ്ണതകളാണ് ഈ നോവലിലെ പ്രതിപാദ്യമെന്നും തൗളവരുടെ ഭൂത-വർത്തമാനങ്ങൾ അടു
ത്തറിയാൻ ഈ നോവലിലൂടെ സാധിക്കുമെന്നും ബി.എ. വിവേക് റായ്യും അഭിപ്രയപ്പെട്ടിട്ടുണ്ട്.
മിത്തബയലിലെ സുബ്ബയ്യയും ഗോവിന്ദപൈയും ചേർന്ന് തുളുനാട്ടിൽ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ തുളു നാടിനെ ഇന്ത്യയിലെ മറ്റ് പ്രദേശങ്ങൾക്ക് സമശീർഷ്കമാക്കുന്നു. ഗാന്ധിജിയുമായി ഗോവിന്ദ പൈക്കുണ്ടായിരുന്ന ഗാഢസൗഹൃദവും
വ്യക്തി ജീവിതത്തിൽ കാട്ടിയ പ്രത്യേക താൽപ്പര്യവും ഈ നോവലിലെ കരളലിയി
ക്കുന്ന സന്ദർഭങ്ങൾക്ക് കാരണമായിട്ടുണ്ട്. ഗോവിന്ദപൈയുടെ പത്നിയുടെ അസുഖ
വും ദാരണമായ അന്ത്യവും ഇതോട് ചേർത്തുവായി ക്കേണ്ടതാണ്. ഗാന്ധിജിയുടെ
ഊന്നുവടി തുളുനാടിന്റെ സംഭാവനയാണെന്ന് നോവലിൽ സുചിപ്പിക്കുന്നുണ്ട്. അതു
പോലെ ഗാന്ധിജിയുടെ തീവണ്ടി മാർഗമുളള മംഗലാപുരം യാത്ര കേരളത്തിന്റെ
വടക്കൻ ഭാഗങ്ങളിലും ദക്ഷിണ കാനറയിലും ഉണ്ടാക്കിയ നവോന്മേഷവും പ്രത്യേകം
പരാമർശിക്കപ്പെടുന്നുണ്ട്. സ്വാതന്ത്ര്യലബ്ധിയോടെ അതിന്റെ മുന്നണിപ്പോരാളികളോട് നാം കാട്ടിയ അവഗണയും കൃതഘ്നതയും അധികാരത്തോടുള്ള ആർത്തിയും
വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കും വിധമാണ് നോവലിൽ ആഖ്യാനം ചെയ്യപ്പെടുന്നത്.

Back to Top