മടിക്കൈ കാഞ്ഞിരപ്പൊയിൽ വെണ്ണന്നൂർ ദേവസ്ഥാനം പൂർവ്വകാല കർഷകരെ ആദരിച്ചു

മടിക്കൈ കാഞ്ഞിരപ്പൊയിൽ വെണ്ണന്നൂർ ദേവസ്ഥാനം പൂർവ്വകാല കർഷകരെ ആദരിച്ചു:കർഷകർക്ക് പ്രസിഡണ്ട് തങ്കരാജ് മാണിക്കോത്ത് തെങ്ങിൻ തൈകൾ സമ്മാനിച്ചു.
മടിക്കൈ:കർഷക ദിനചരത്തിന്റെ ഭാഗമായി ചിങ്ങം ഒന്നിന് വെണ്ണന്നൂർ ശ്രീ വിഷ്ണു മൂർത്തി ദേവസ്ഥാന കമ്മിറ്റിയും മാതൃസമിതിയും സംയുക്തമായി ദേവസ്ഥാന പരിസരത്തുള്ള മുൻകാല കർഷകരെ ആദരിച്ചു. കർഷകർക്ക് തെങ്ങിൻ തൈകൾ സമ്മാനിച്ചു. ദേവസ്ഥാനം പ്രസിഡൻ്റ് തങ്കരാജ് മാണിക്കോത്ത് അധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി സന്തോഷ് കാലിക്കടവ് സ്വാഗതവും രാജൻ മുടിക്കാനം നന്ദിയും പറഞ്ഞു.കൃഷ്ണൻ പ്രക്കൊടൽ,കുമാരൻ കുന്നുമ്മൽ,നാരായണൻ പ്രാക്കൊടൽ,എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ആദരം ഏറ്റുവാങ്ങിയ പൂർവകാല കർഷകരുടെ പ്രതിനിധിയായി തമ്പാൻ നായർ, ഇ.കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.
പടം:കർഷകദിനത്തോടനുബന്ധിച്ച് കാഞ്ഞിരപ്പൊയിൽ വെണ്ണന്നൂർ ദേവസ്ഥാന കമ്മിറ്റിയും മാതൃസമിതിയും സംഘടിപ്പിച്ച ചടങ്ങിൽ ദേവസ്ഥാന പരിസരത്തുള്ള കർഷകർക്ക് പ്രസിഡണ്ട് തങ്കരാജ് മാണിക്കോത്ത് തെങ്ങിൻ തൈകൾ നൽകി ആദരിക്കുന്നു