അധികാര ദുർവ്വിനിയോഗത്തിനെതിരെയും അഴിമതിക്കെതിരെ ശബ്ദമുയർത്തിയ മാത്യു കുഴൽനാടനെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

മുഖ്യമന്ത്രിയായ അച്ഛന്റെയും മന്ത്രിയായ ഭർത്താവിന്റെയും ഒത്താശയോടെ മാസപടിയായി കോടികൾ സാമ്പാദിച്ച വീണ വിജയൻ നടത്തുന്ന അധികാര ദുർവ്വിനിയോഗത്തിനെതിരെയും അഴിമതിക്കെതിരെ ശബ്ദമുയർത്തിയ മാത്യു കുഴൽനാടനെ വേട്ടയാടുന്നതിലും പ്രതിഷേധിച്ച്
യൂത്ത് കോൺഗ്രസ് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകോട്ട മന്തോപ്പ് മൈതാനിയിൽ നിന്നും പഴയ ബസ്സ് സ്റ്റാന്റ് വരെ പ്രതിഷേധ പ്രകടനം നടത്തി.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബി.പി പ്രദീപ്കുമാർ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു ജില്ലാ വൈസ്.പ്രസിഡണ്ട് രതീഷ് കാട്ടുമാടം അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി, രോഹിത് എറുവാട്ട്,ഉനൈസ് ബേഡകം,ഷിബിൻ ഉപ്പിലികൈ, രാഹുൽ രാംനഗർ, ശ്രീജിത്ത് ചോയ്യംകോട്,ടി.വി.അർ.സൂരജ്, അനൂപ് ഓർച്ച, അനൂപ് മാവുങ്കൽ, വീനീത് എച്ച്.ആർ, സജേഷ് പടന്ന,കൃഷ്ണലാൽ തോയമ്മൽ, ശ്രീജിത്ത് കോടോത്ത്,ആദർശ് തോയമ്മൽ തുടങ്ങിയവർ നേതൃത്വം നൽകി.