വനിത ദിനത്തിൽ വാർദ്ധക്യത്തിലും തൊഴിലുറപ്പിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം.

Share

വനിത ദിനത്തിൽ വാർദ്ധക്യത്തിലും തൊഴിലുറപ്പിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച ഹാജിറുമ്മയ്ക്ക് ആദരം.

പാറപ്പള്ളി. സാർവ്വദേശീയ വനിതാ ദിനത്തിൽ വാർദ്ധക്യത്തിലും തളരാതെ തൊഴിലുറപ്പ് പ്രവർത്തിയിൽ തുടർച്ചയായി 100 ദിനം പൂർത്തീകരിച്ച പാറപ്പള്ളിയിലെ ഹാജിറുമ്മയെ കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് ആദരിച്ചു.വാർഡ് മെമ്പറും പഞ്ചായത്ത് വൈ. പ്രസിഡൻറുമായ പി.ദാമോദരൻ പൊന്നാട അണിയിച്ച് ഹാജിറുമ്മയെ ആദരിച്ചു.വാർഡ് കൺവീനർ പി.ജയകുമാർ, കെ.വി. കേളു, മോഹനൻ കാട്ടിപ്പാറ, പി.പുരുഷോത്തമൻ ,വി.കെ.കൃഷ്ണൻ, റെജി കാട്ടിപ്പാറ തുടങ്ങിയവർ സംബന്ധിച്ചു.

Back to Top