പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക എ എൽ പി സ്ക്കൂൾ (പി പി ടി എസ് എ എൽ പി സ്ക്കൂൾ) കാഞ്ഞങ്ങാട് കടപ്പുറം 48-ാം വാർഷികാഘോഷവും നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു

930 വിദ്യാർത്ഥികളുമായി എൽ പി സ്ക്കൂൾ വിഭാഗത്തിൽ കാസർഗോഡ് ജില്ലയിൽ ഒന്നാമതായി നിൽക്കുന്ന പി പി ടി എസ് ( പാണക്കാട് പൂക്കോയ തങ്ങൾ സ്മാരക സ്ക്കൂൾ ) എ എൽ പി സ്ക്കൂൾ കാഞ്ഞങ്ങാട് കടപ്പുറം 48-ാം വാർഷികാഘോഷം രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ചു. വാർഷികാഘോഷം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ.വി.സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലറും, സ്വാഗത സംഘം ചെയർമാനുമായ സി.കെ.അഷറഫ് അദ്ധ്യക്ഷത വഹിച്ചു. ഹോസ്ദുർഗ് എ ഇ ഒ പി.ഗംഗാധരൻ മാസ്റ്റർ മുഖ്യാതിഥിയായി.എൽ എസ് എസ് വിജയികളായ കുട്ടികൾക്ക് മാനേജർ പി.കെ.സുബൈർ ഉപഹാരം നൽകി.തിങ്കൾ തിളക്കം ആഴ്ച ക്വിസ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥിയ്ക്ക് മാനേജ്മെൻ്റ് കമ്മിറ്റി പ്രസിഡണ്ട് എൻ.എ.ഉമ്മർ സൈക്കിൾ വിതരണം ചെയ്തു.നഗരസഭാ കൗൺസിലർമാരായ റസിയ ഗഫൂർ, സെവൻസ്റ്റാർ അബ്ദുൾ റഹ്മാൻ, ആയിഷ, സംഘാടക സമിതി വർക്കിംങ് ചെയർമാൻ അബൂബക്കർ ഹാജി, സി. എച്ച് അഹമ്മദ് കുഞ്ഞി ഹാജി, സി.എച്ച്.അബ്ദുൾ കരീം ഹാജി, മസാഫി മുഹമ്മദ് കുഞ്ഞി, ഖലീൽ, ഡോ: കെ.വി.രാജേഷ്, നൗഷാദ് നിസാം, ഷഫീഖ് തൊട്ടിയിൽ, ഹാരീസ് പി.കെ, കെ.സി.ഉമ്മർ, പി.കെ.അബ്ദുള്ള കുഞ്ഞി, സി എച്ച് നജ്മുദ്ദീൻ,നൗഷീബ,സുജ ടീച്ചർ, ശില്പ ടീച്ചർ എന്നിവർ പ്രസംഗിച്ചു.സ്ക്കൂൾ പ്രധാനാധ്യാപകൻ പി.രാജീവൻ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി അബ്ദുൾ ഷരീഫ് നന്ദിയും പറഞ്ഞു.