പെരിയ പെരിയാക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിൽ വാർഷിക മഹോത്സവം ശിവരാത്രി ആഘോഷവും മാർച്ച്‌ 7,8 തീയതികളിൽ നടക്കും

Share

പെരിയ പെരിയാക്കി ശ്രീ ഗൗരീശങ്കര ക്ഷേത്രത്തിൽ വാർഷിക മഹോത്സവം ശിവരാത്രി ദിവസം ഭക്തി ആദരപൂർവ്വം ആഘോഷിക്കുന്നു. മാർച്ച് 7 ന് രാവിലെ 9 മണിക്ക് കലവറ നിറക്കൽ, തുടർന്ന് കലവറ നിറക്കൽ ഘോഷാത്ര, ഭജന, ഉച്ചയ്ക്ക് മധ്യാനപൂജ തുടർന്ന് അന്നദാനം വൈകുന്നേരം അഞ്ചുമണിക്ക് ആചാര്യ വരവേൽപ്പ്, ഭജന വിവിധ കലാപരിപാടികൾ തുടർന്ന് പൂജാദികർമ്മങ്ങൾ. മാർച്ച് 8 ശിവരാത്രി നാൾ രാവിലെ ആറുമണിക്ക് നടതുറക്കൽ തുടർന്ന് ബിംബ ശുദ്ധി, കലശപൂജ, കലശാഭിഷേകം തുടർന്ന് അക്ഷരശ്ലോകം ആധ്യാത്മിക പ്രഭാഷണം ഉച്ചക്ക് മഹാപൂജ തുടർന്ന് അന്നദാനം. വൈകുന്നേരം തായമ്പക, അത്താഴപൂജ, ശ്രീഭൂത ബലി, എഴുന്നള്ളത്ത് കരിമരുന്ന് പ്രയോഗം തുടർന്ന് തിടമ്പ് നിർത്തോത്സവം ഉണ്ടായിരിക്കുന്നതാണ്. രാത്രി 8:30ന് പ്രണവം മ്യൂസിക് അവതരിപ്പിക്കുന്ന ഭക്തിഗാന സുധ. മുഴുവൻ ഭക്തജനങ്ങളെയും ക്ഷേത്ര സംരക്ഷണ സമിതി ഭക്തിപൂർവ്വം ക്ഷേത്രത്തിലേക്ക് ക്ഷണിക്കുന്നു.

Back to Top