പുതുക്കൈ ശ്രീ എടയങ്ങാട്ട് ഭഗവതി ക്ഷേത്രം ശ്രീ പുള്ളിക്കരിങ്കാളി അമ്മ ക്ഷേത്രംനവീകരണ പുനഃപ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന് ഭാഗമായുള്ള ഫണ്ട് ശേഖരണ ഉദ്ഘാടനത്തിന് നവംബർ 13 ന് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിയെത്തും

Share

പുതുക്കൈ :പുതുക്കൈ ശ്രീ എടയങ്ങാട്ട് ഭഗവതി ക്ഷേത്രം തായത്തറ ശ്രീ പുള്ളിക്കരിങ്കാളി അമ്മ ക്ഷേത്രം നരിക്കാട്ടറ ക്ഷേത്രങ്ങളുടെ നവീകരണ പുനർപ്രതിഷ്ഠ ബ്രഹ്മകലശ മഹോത്സവം 2023 ജനുവരി 23 മുതൽ 26 വരെ വരെ നടക്കും ഇതിന്റെ ഭാഗമായുള്ള ഫണ്ട് ശേഖരണ ഉദ്ഘാടനം പത്മശ്രീദാമോദരൻ നമ്പൂതിരി നിർവഹിക്കും. ഫണ്ട്‌ ശേഖരണത്തിന്റെ ഉദ്ഘാടനം 2022 നവംബർ 13 ഞായറാഴ്ച വൈകുന്നേരം 3മണിക്ക്   സംഘാടകസമിതി ഓഫീസിൽ വച്ച് നിർവഹിക്കും. കൈതപ്രം ദാമോദരൻ നമ്പൂതിരി ഫണ്ട് സ്വീകരിച്ചുകൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്യും സംഘാടക സമിതി ചെയർമാൻ ജയരാജ് പയ്യന്നൂർ അധ്യക്ഷനാവും. ആചാരസ്ഥാനികരും പ്രമുഖ വ്യക്തികളും പങ്കെടുക്കും

Back to Top