മോളവിനടുക്കം സ്വാകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിക്കെതിരെ ജനകീയ കൂട്ടായ്മയുടെ പരാതിയിൽ സബ് കളക്ടർ സൂഫിയാൻ അഹമ്മദ് IAS സ്ഥലം സന്ദർശിച്ചു.

Share

കൊതോട്ടു – മോളവിനടുക്കം സ്വാകാര്യ പ്ലാസ്റ്റിക് റീസൈക്ലിംഗ് കമ്പനിക്കെതിരെ ജനകീയ കൂട്ടായ്മയുടെ പരാതിയിൽ സബ് കളക്ടർ സൂഫിയാൻ അഹമ്മദ് IAS സ്ഥലം സന്ദർശിച്ചു. വളരെ അപകടവസ്ഥയിലാണ് കമ്പനി പ്രവർത്തിക്കുന്നതെന്നും തീ പിടുത്തത്തിനുപോലും സാധ്യത ഉള്ള പ്രദേശത്ത് കമ്പനി വലിയ തരത്തിലുള്ള നിയമലംഘനങ്ങൾ കാണാൻ കഴിയുന്നു എന്നും അദ്ധ്യേഹം ചൂണ്ടിക്കാണിച്ചു.കമ്പനിക്ക് പ്രവർത്തിക്കാൻ ആവശ്യമായ രേഖകൾ ഉണ്ടോ എന്ന് പരിശോധിക്കാൻ വിവിധ വകുപ്പുകൾക്ക് സബ് കളക്ടർ നിർദ്ദേശം നൽകി.നാട്ടുകാരുടെ ആശങ്കകൾ ശ്രദ്ധപൂർവ്വം കേൾക്കുകയും നടപടികൾ സ്വീകരിക്കാം എന്ന് ഉറപ്പ് നൽകി. മടികൈ വില്ലേജ് ഓഫീസർ,പഞ്ചായത്ത് അസി: സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ ഉൾപ്പടെയുള്ള ആരോഗ്യ വകുപ്പ് അധികൃതർ , ശുചിത്വ മിഷൻ അധികൃതർ എന്നിവർ തുടർന്ന് സ്ഥലം സന്ദർശിച്ചു.തൽസ്ഥിയിൽ ആശങ്ക അറിയിച്ച ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ച് റിപ്പോർട്ട് കലക്ടർക്ക് നൽകുമെന്ന് അറിയിച്ചു. അന്യ സംസ്ഥാന കേന്ദ്രങ്ങളിൽ നിന്നും ഹോസ്പിറ്റൽ മാലിന്യ ഉൾപടെ കമ്പനി ഇവിടമാണ് തള്ളുന്നത്.കമ്പനി പ്രവർത്തനം അവസാനിപ്പിക്കും വരെ സമരം ശക്തമായി തുടരുമെന്ന് ജനകീയ കൂട്ടായ്മ ഭാരവാഹികൾ അറിയിച്ചു കഴിഞ്ഞ ദിവസങ്ങളിൽ പഞ്ചായത്ത് , ഹെൽത്ത്, എംഎൽഎ, എംപി തുടങ്ങിയ കേന്ദ്രങ്ങളിൽ നിവേദനം നൽകിയിരുന്നു.

Back to Top