സംവരണത്തിലെ സുപ്രിംകോടതി വിധി ആശങ്ക ഉളവാക്കുന്നത്: ; പി.കെ കുഞ്ഞാലിക്കുട്ടി

Share

 

സംവരണത്തിലെ സുപ്രിംകോടതി വിധി ആശങ്ക ഉളവാക്കുന്നത്: ; പി.കെ കുഞ്ഞാലിക്കുട്ട

സാമ്പത്തിക സംവരണത്തിലെ സുപ്രിംകോടതി വിധി ആശങ്ക ഉളവാക്കുന്നതാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. സാമ്പത്തിക സംവരണം പിന്നോക്കം നില്‍ക്കുന്നവരുടെ അവസരം കുറയാന്‍ കാരണമാകും. ജാതി സംവരണത്തില്‍ വെള്ളം ചേര്‍ക്കുന്നതാണ് ഈ തീരുമാനം. സാമ്പത്തിക സംവരണം വരുന്നതോടെ വിവേചനം കുറയ്ക്കാനുള്ള നടപടികളുടെ പ്രാധാന്യം കുറഞ്ഞു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സഹായം കൊടുക്കണം. പക്ഷേ സംവരണത്തില്‍ കൊണ്ടുവരുമ്പോള്‍ അത് സാമൂഹ്യനീതിയെ ബാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. വാര്‍ത്താ സമ്മേളനത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകരെ ഇറക്കിവിട്ട ഗവര്‍ണറുടെ നടപടി ഏകാധിപത്യപരമാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മാധ്യമവിലക്ക് ജനാധിപത്യത്തിന് യോജിച്ചതല്ല. ഇത് ഗവര്‍ണര്‍മാരുടെ പൊതുനിലപാടായി കാണണം. ഏതെങ്കിലും ഒരു സംസ്ഥാനത്തെ കാര്യമല്ല, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള മറ്റു സംസ്ഥാനങ്ങളിലും ഇത് തന്നെയാണ് നടക്കുന്നത്. ഇതിനെതിരെ കേരളത്തില്‍ വലിയ എതിര്‍പ്പുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ നടപടിയാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെച്ചത്. ജഡ്ജിമാരില്‍ അഞ്ചില്‍ മൂന്നുപേര്‍ ഭേദഗതിയെ പിന്തുണച്ചപ്പോള്‍ ചീഫ് ജസ്റ്റിസ് യു.യു ലളിതും ജസ്റ്റിസ് രവീന്ദ്ര ഭട്ടും വിയോജിപ്പ് രേഖപ്പെടുത്തി.

Back to Top