ബെയ്ജിങ്: ഏറ്റവും പുതിയ ഐ ഫോണ്‍ 14 പ്രോ അല്ലെങ്കില്‍ പ്രോ മാക്‌സ് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

Share

ബെയ്ജിങ്: ഏറ്റവും പുതിയ ഐ ഫോണ്‍ 14 പ്രോ അല്ലെങ്കില്‍ പ്രോ മാക്‌സ് വാങ്ങാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ?

പുതിയ ഉല്‍പന്നങ്ങള്‍ ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടിവരുമെന്ന് സാങ്കേതിക ഭീമന്‍ ആപ്പിള്‍. കൊവിഡ്കാരണം ചൈനയിലെ അസംബ്ലി ഫാക്ടറിയുടെ പ്രവര്‍ത്തന സമയം ഗണ്യമായി കുറഞ്ഞതാണ് കാരണം.

ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയായ ഫോക്‌സ്‌കോണ്‍ സ്ഥിതിചെയ്യുന്ന ചൈനീസ് നഗരം നവംബര്‍ മുതല്‍ ഏഴ് ദിവസത്തേക്ക് ലോക്ഡൗണ്‍ കാരണം അടച്ചിട്ടിരിക്കുകയാണ്. കൊവിഡ് വ്യാപനം തടയുന്നതിന് ചൈനയിലെ പലനഗരങ്ങളിലും ഇടയ്ക്കിടെ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നുണ്ട്.

ഐഫോണ്‍ 14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ് മോഡലുകള്‍ക്ക് ധാരാളം ആവശ്യക്കാരുണ്ടെങ്കിലും തൊഴിലാളികളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും മുന്‍ഗണന നല്‍കുന്നതായി ആപ്പിള്‍ വ്യക്തമാക്കി. ഉപയോക്താക്കള്‍ക്ക് പുതിയ ഉല്‍പന്നങ്ങള്‍ ലഭിക്കുന്നതിന് കൂടുതല്‍ കാത്തിരിപ്പ് അനുഭവപ്പെടുമെന്നും പ്രസ്താവനയില്‍ പറയുന്നു. കഴിഞ്ഞ സപ്തംബറിലാണ് പുതിയ ഐ ഫോണ്‍ മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കിയത്.

Back to Top