കേൾക്കുന്ന വാർത്തകളും പരാതികളും കേസിന് ബലം നൽകാനുള്ള കള്ള പരാതി എന്ന് കാഞ്ഞങ്ങാട് നഗരസഭാ കൗൺസിലർ അനീശൻ കുറുന്തൂർ

Share
  1. കുറുന്തൂർ : അമ്മയും മകനും മരുമകനും തമ്മിലുള്ള തർക്കത്തിൽ എനിക്ക് നേരെ ഉള്ളത് കള്ള പരാതിയെന്ന് കാഞ്ഞങ്ങാട് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനീശ് കുറുന്തൂർ.
    മതിൽ കെട്ടുന്ന തർക്കത്തിൽ അമ്മയും മരുമകനും മകനും തമ്മിൽ ഉണ്ടായ സംഘട്ടനത്തിൽ വാർഡ് കൗൺസിലർക്കെതിരെയുള്ളത് കള്ള പരാതിയാണ്. കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റിയിലെ 32ാം വാർഡ് കൗൺസിലറും പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാനുമായ അനീശനെതിരെ ആണ് കള്ള പരാതി.
    സംഘട്ടനം നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാർ ഫോൺ വിളിച്ചതിനെ തുടർന്നാണ് വാർഡ് കൗൺസിലർ അവിടെ എത്തുന്നത് സ്ഥലത്ത് അടികൊണ്ട് അവശനായ രാജേഷിനെ പോലീസ് സ്റ്റേഷനിൽ പരാതി കൊടുപ്പിച്ച് ജില്ലാ ഹോസ്പ്പിറ്റലിൽ അഡ്മിറ്റ് ചെയ്യുകയായിരുന്നു
    രാജേഷിന്റെ പല്ലുകൾ കൊഴിഞ്ഞു പോവുകയും തലയ്ക്കു കല്ലു കൊണ്ട് ഇടിച്ച പരിക്കു മുണ്ട്. പടന്നക്കാട് കുറുന്തൂർ കൃഷ്ണന്റെ ഭാര്യ രമണി, മകളുടെ ഭർത്താവ് കോളവയൽ സ്വദേശി വിനോദ്, രജനിയുടെ മകൻ രാജേഷ് തുടങ്ങിയ കുടുംബത്തിൽ തന്നെയുള്ളവരുടെ സംഘർഷത്തിൽ എനിക്ക് എതിരായി പരാതി കൊടുത്തത് തികച്ചും അന്യായവും രമണിയ്ക്കും മരുമകനും എതിരെ കേസ് ബലപ്പെടുത്തുന്നതിന്റെ അടിസ്ഥാനത്തിലാണ്എനിക്ക് എതിരെ കള്ള പരാതി കൊടുത്തത് എന്ന് നഗരസഭ കൗൺസിലർ അനീശൻ കുറുന്തൂർ പറഞ്ഞു
Back to Top