ഗവർണർ അഹങ്കാരത്തിന്റെ ആൾ രൂപം

Share

കൊച്ചി :ക്ഷണിച്ചു വരുത്തിയ ശേഷം ചില മാധ്യമപ്രവർത്തകരെ അധിക്ഷേപിച്ച് പുറത്താക്കിയ ഗവർണറുടെ നടപടിജനാധിപത്യത്തിന് നിരക്കാത്തതാണ് . ജനാധിപത്യത്തിൻറെ നാലാം തൂണ് എന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങളെ അധിക്ഷേപിക്കുന്ന ഗവർണർ അഹങ്കാരത്തിൻ്റെ ആൾ രൂപമായി മാറിയിരിക്കുകയാണ് എന്ന് മുതിർന്ന മാധ്യമപ്രവർത്തകനും എൻ.സി.പി. സംസ്ഥാന സെക്രട്ടറിയുമായ ടി.വി.പുരം രാജു പ്രസ്താവിച്ചു.

തിരുവായ്ക്ക് എതിർ വായില്ലാത്ത രാജഭരണത്തിന്റെ പ്രേതം ഗവർണറെ പിടികൂടി ഇരിക്കുകയാണ്. മാധ്യമങ്ങളോടും മാധ്യമപ്രവർത്തകരോടും ആദരവും അംഗീകാരവും കാണിച്ചിട്ടുള്ള രാഷ്ട്രീയ സംസ്കാരത്തെ ഗവർണർ ബലി കഴിച്ചിരിക്കുകയാണ്. ജനാധിപത്യത്തിൻറെ എല്ലാ സീമകളും ലംഘിച്ച ഗവർണർ ആത്മ പരിശോധന നടത്തി സ്വയം തിരുത്തണമെന്നും അല്ലാത്തപക്ഷം സാംസ്കാരിക കേരളം ഗവർണറെ തള്ളിപ്പറയുക തന്നെ ചെയ്യും എന്നും രാജു പ്രസ്താവിച്ചു

Back to Top