മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാന പുന:പ്രതിഷ്ഠ മഹോത്സവത്തിന് ആഘോഷകമ്മിറ്റി സംഭാവന സമാകരണം ഉൽഘാടനം ചെയ്തു.

Share

മടിക്കൈ:കൊതോട്ട് മുളവിനടുക്കം ശ്രീ രക്തേശ്വരി ദേവസ്ഥാനത്ത് നീണ്ട 16 വർഷങ്ങൾക്ക് ശേഷം ആലംപാടി പടിഞ്ഞാറ്റയില് ഇല്ലത്ത് ബ്രമ്മശ്രീ പത്മനാഭ തന്ത്രി യുടെകാർമികത്വത്തിൽഡിസംബർ 12,13,14 (വൃക്ഷികം -26,27,28) തിയ്യതികളിൽ ബ്രമകലശ പുന:പ്രതിഷ്ഠാ കലശ മഹോത്സവം നടത്തുവാൻ തീരുമാനിച്ചിരുന്നു. പ്രസ്തുത പരിപാടിയുടെ സുഖമമായിട്ടുള്ള നടത്തിപ്പിനായി ആഘോഷകമ്മിറ്റി ഫണ്ട് സമാകരണം നടത്തുന്നതിൻ്റെ ഉൽഘാടനം November 06 ഞായറാഴ്ച ഉച്ചയ്ക്ക് 2മണിക്ക് ക്ഷേത്ര സന്നിധിയിൽ വെച്ച് നടത്തി . ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് പി ശശീന്ദ്രൻ അധ്യക്ഷനായി ക്ഷേത്ര കമ്മിറ്റി സെക്രട്ടറി വി കെ പ്രേമരാജൻ മോളവിനടുക്കം സ്വാഗതവും ഗോപാലൻ നായർ ആദ്യതുക നൽകി ഉൽഘാടനവും നിർവഹിച്ചു.രക്ഷത്തികരി പി ഗംഗാധരൻ,ആഘോഷ കമ്മിറ്റി ചെയർമൻ എ.രാജൻ മുളവിനടുക്കo,വർക്കിംഗ് ചെയർമാൻ ജയദേവൻ,വൈസ് ഒ പി സതീശൻ ജോയൻ്റ് കൺവീനർ സതീഷ് പുതുച്ചേരി ,
ട്രഷറർ രാധാകൃഷ്ണൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രതീഷ് മോളവിനടുക്കം, കലവറ കമ്മറ്റി ചെയർമാൻ ഭരതൻ വനിതാ കമ്മിറ്റി അംഗങ്ങൾ സരിത, അഖില,അംബിക, ശ്യാമള, വിലാസിനി വിജയശ്രീ, സാവിത്രി , ബിന്ദു മറ്റ് നിരവധി ഭക്തജനങ്ങൾ പരിപാടിയിൽ പങ്കുചേർന്നു .

Back to Top