മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട്‌ വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവം: ആലോചനായോഗം നടന്നു.

Share

കാഞ്ഞങ്ങട്:മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട്ടിൽ 2024 ൽ നടക്കുന്ന വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസത്തിന്റെ മുന്നൊരുക്കൾക്കുള്ള ആലോചനായോഗം നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് ശ്രീ പാടാർകുളങ്ങര ഭഗവതി പഴയ ദേവസ്ഥാന സ്ഥാനികൻമാരുടെയും, മാണിക്കോത്ത് പ്രാദേശിക സമിതിയുടെ കീഴിലുള്ള അംഗങ്ങളുടെയും, കട്ടീൽ തറവാട്ട് അംഗങ്ങളുടെയും സാനിധ്യത്തിൽ വിപുലമായ ആലോചനായോഗം തറവാട് തിരുമുറ്റത്ത് നടന്നു. പാടാർ കുളങ്ങര ഭഗവതി ക്ഷേത്ര സ്ഥാനീകർ ഭദ്രദീപം കൊളുത്തി ചടങ്ങ് ഉൽഘാടനം ചെയ്തു. കട്ടീൽ വളപ്പ് തറവാട് പ്രസിഡണ്ട് ടി.നാരായണൻ മാസ്റ്റർ അധ്യക്ഷനായി. കൊട്ടൻ കുഞ്ഞി അടോട്ട്, വയ്യോത്ത് കുമാരൻ,അശോകൻ മാണിക്കോത്ത് സി.ദിവാകരൻ,ചന്ദ്രൻ കുണ്ടംകുഴി എന്നിവർ സംസാരിച്ചു. തറവാട് സെക്രട്ടറി ലക്ഷ്മണൻ കുട്ട്യാനം സ്വാഗതവും, ജനറൽ കോർഡിനേറ്റർ എം.കെ.നാരായണൻ നന്ദിയും പറഞ്ഞു.

ചടങ്ങിൽ വെച്ച് മുതിർന്ന തറവാട്ട് അംഗങ്ങളെയും പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ തറവാട്ട് അംഗങ്ങളുടെ മക്കളെയും ആദരിച്ചു.

പടം: മാണിക്കോത്ത് കട്ടീൽ വളപ്പ് തറവാട്ടിൽ 2024 ൽ നടക്കുന്ന വയനാട്ട് കുലവൻ തെയ്യം കെട്ട് മഹോൽസവത്തിന്റെ ഭാഗമായി നടന്ന ആലോചനായോഗം അടോട്ട് ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന സ്ഥാനീകർ ഭദ്രദീപം കൊളുത്തി ഉൽഘാടനം ചെയ്യുന്നു

Back to Top