യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം അനുമോദന യോഗവും യാത്ര അയപ്പും നൽകി

യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തച്ചങ്ങാട് ഇന്ദിരഭവനിൽ വെച്ച് കണ്ണൂർ യൂണിവേഴ്സിറ്റി ഡിഗ്രി പരീക്ഷയിൽ ഉന്നത വിജയവും കുസാറ്റ് CAT പരീക്ഷയിൽ ഒന്നാം റാങ്കും ഓൾ ഇന്ത്യ ലെവലിൽ 33ആം റാങ്കും നേടിയ യൂത്ത് കോൺഗ്രസ് പള്ളിക്കര മണ്ഡലം കമ്മിറ്റി അംഗം ഷിനോജ് ബാലനെ അനുമോദിച്ചു.
ജോലി ആവശ്യർത്ഥം പ്രവാസത്തേക്ക് പോകുന്ന യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് രാകേഷ് കരിച്ചേരിക്ക് യാത്ര അയപ്പും നൽകി. മഹേഷ്കുമാർ തച്ചങ്ങാട് ന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെപിസിസി അംഗം ഹകീം കുന്നിൽ ഉൽഘടനം ചെയ്തു.
യൂത്ത് കോൺഗ്രസ് മുൻ പാർലിമെന്ററി പ്രസിഡന്റ് സാജിദ് മവ്വൽ,സുകുമാരൻ പൂച്ചക്കാട്, ചന്ദ്രൻ തച്ചങ്ങാട്, MPM ഷാഫി, ബി ബിനോയ്, രാജു കുറുചിക്കുന്നു, ശ്രീനിവാസൻ അരവത്ത് , ഷീബ, ജ്യോതിഷ്,എന്നിവർ സംസാരിച്ചു, രശ്മിചന്ദ്രൻ സ്വാഗതവും അഖിലേഷ്. KV നന്ദിയും പറഞ്ഞു.