ജില്ലാ മെഡിക്കൽ ഓഫിസർ ഒഴിവുകൾ യഥാസമയം റിപ്പോർട്ട്‌ ചെയ്യുന്നില്ല, റാങ്ക് ലിസ്റ്റിലുള്ള നഴ്സുമാർക്ക് നിയമന ഉത്തരവ് വൈകുന്നു: എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ച്‌ നടത്തി.

Share

കാസറഗോഡ് : കാസറഗോഡ് ജില്ലയിൽ റാങ്ക് ലിസ്റ്റിലുള്ള 190 നഴ്സുമാരുടെ നിയമനം ഉടനെ നടത്തുക, ഒഴിവുകൾ ജില്ലാ മെഡിക്കൽ ഓഫിസർ PSC ക്ക് ഉടനെ റിപ്പോർട്ട്‌ ചെയ്യുക, കാസറഗോഡ് ജില്ലയിൽ പുതിയ ഡ്യൂട്ടി നഴ്‌സ്‌ തസ്തികകൾ അനുവദിക്കുക, എയിംസ് പ്രൊപോസലിൽ കാസറഗോഡ് ജില്ലയുടെ പേരനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ കളക്ടറേറ്റ് മാർച്ച്‌ നടത്തി. ഏതാനും മാസങ്ങൾക്കുള്ളിൽ റാങ്ക് ലിസ്റ്റ് കാലാവധി തീരുമെന്നറിഞ്ഞിട്ടും അധികൃതർ കാണിക്കുന്ന നിസംഗതയിൽ പ്രതിഷേധിച്ചാണ് കളക്ടറേറ്റ് മാർച്ച്‌ നടത്തിയത്. നഴ്സുമാരുടെ ഒഴിവ് കാരണം ദുരിതത്തിലായ രോഗികൾക്ക് വേണ്ടിയാണ് എയിംസ് കൂട്ടായ്മ കളക്ടറേറ്റ് മാർച്ച്‌ സംഘടിപ്പിച്ചത്.

നഴ്സുമാർക്ക് ഐക്യദാർഢ്യവുമായി എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ നടത്തിയ കളക്ടറേറ്റ് മാർച്ച് കൂട്ടായ്മ ജില്ലാ പ്രസിഡന്റ്‌ ഗണേശൻ അരമങ്ങാനത്തിന്റെ അധ്യക്ഷതയിൽ എ.കെ.എം. അഷ്‌റഫ്‌ എം.എൽ.എ ഉൽഘാടനം ചെയ്തു. മുഖ്യാതിഥിയായി അന്താരാഷ്ട്ര പ്രശസ്ത സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ പങ്കെടുത്തു.

മാർച്ചിനെ അഭിസംബോധനം ചെയ്തുകൊണ്ട് ജില്ലയിലെ സാമൂഹ്യ, രാഷ്ട്രീയ നേതാക്കളും പ്രമുഖരായ വ്യക്തിത്വങ്ങളും പങ്കെടുത്തു.

രാവിലെ 10 മണിക്ക് ബി സി റോഡ് ദേശീയ പാതയിൽ നിന്നാണ് മാർച്ച് ആരംഭിച്ചത്.

മാർച്ചിന് ശേഷം അന്താരാഷ്ട്ര പ്രശസ്തിയാർജ്ജിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തക ദയാബായി അമ്മ, റാങ്ക് ഹോൾഡേഴ്‌സ് അസോസിയേഷൻ കാസറഗോഡ് പ്രതിനിധികളായ ആതിര, മുബഷിറ, എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മ ഭാരവാഹികളായ ഗണേശൻ അരമങ്ങാനം, ശ്രീനാഥ് ശശി, കെ.ബി. മുഹമ്മദ്‌ കുഞ്ഞി എന്നിവരും ബഹുമാനപ്പെട്ട ജില്ലാ കളക്ടറെ കണ്ട് നിവേദനം നൽകി സമര വിഷയം ചർച്ച ചെയ്തു. വിഷയത്തിൽ അടിയന്തിര ഇടപെടൽ ഉണ്ടാവുമെന്നും സർക്കാരിന് വിശദമായ റിപ്പോർട്ട്‌ നൽകുമെന്നും ജില്ലാ കളക്ടർ ഉറപ്പ് നൽകി.

ജില്ലാ ട്രഷറർ സലീം സന്ദേശം ചൗക്കി, കോർഡിനേറ്റർ ശ്രീനാഥ് ശശി, ഹക്കീം ബേക്കൽ, കെ ബി മുഹമ്മദ്‌ കുഞ്ഞി, ആനന്ദൻ പെരുമ്പള, ഉമ്മു ഹാനി, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അഹമ്മദ് കിർമാണി, മുഹമ്മദ്‌ ഈച്ചിലിങ്കാൽ, സൂര്യ നാരായണ ഭട്ട്, പ്രീത സുധീഷ്, താജ്ജുദ്ദീൻ ചേരങ്കയ്, അൻവർ ടി.ഇ., ജസ്സി മഞ്ചേശ്വരം, ഉസ്മാൻ കടവത്ത്, ഗീതാ ജോണി, ജസീറ, ഹസ്സൈനാർ തോട്ടുംഭാഗം, ഗീത ജോണി, റയീസ ടീച്ചർ, റഹീം അല്ലാമ, മുബഷിറ, ആതിര, റഹീം നെല്ലിക്കുന്ന്, ഉസ്മാൻ പള്ളിക്കാൽ, മറിയ പി.,പ്രേമൻ തൃക്കരിപ്പൂർ, ജയേഷ് കണ്ണൂർ, ജാബിർ പാണത്തൂർ, ഭാസ്കരൻ ഉലൂജി തുടങ്ങിയ നൂറുക്കണക്കിന് ആളുകൾ പങ്കെടുത്തു.

നാസർ ചെർക്കളം സ്വാഗതവും എക്സിക്യൂട്ടീവ് മെമ്പർ നാസർ കൊട്ടിലങ്ങാട് നന്ദിയും പറഞ്ഞു.

Back to Top