കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു: വി.ഗോപകുമാർ കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ്

Share

കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചു വി.ഗോപകുമാർ കാറഡുക്ക ബ്ലോക്ക് പ്രസിഡന്റ്,

കാസറഗോഡ് ഗവണ്മെന്റ് കോളേജ് കെ.എസ്.യു ജനറൽ സെക്രട്ടറി,കെ.എസ്.യു കാസറഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് , കെ.എസ്.യു കാസറഗോഡ് ജില്ലാ പ്രസിഡന്റ് ,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ,യൂത്ത് കോൺഗ്രസ് സംസ്ഥാന കൗൺസിൽ അംഗം ,യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ, കാറഡുക്ക ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി,കാറഡുക്ക മണ്ഡലം ജനറൽ സെക്രട്ടറി എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു.

ജില്ലയിലെ മറ്റു കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റുമാരായി മഞ്ചേശ്വരം ബി സോമപ്പ, കുമ്പള ബ്ലോക്ക്‌ ലോക് നാഥാ ഷെട്ടി, കാസറഗോഡ് എം രാജീവൻ നമ്പ്യാർ, മുളിയാർ ടി ഗോപിനാഥൻ നായർ, ഉദുമ ഭക്തവത്സലൻ കെ വി, കാഞ്ഞങ്ങാട് ഉമേശൻ വേള്ളൂർ, ബള്ളാൽ ബിനോയ്‌ ആന്റണി, നീലേശ്വരം മടിയൻ ഉണ്ണികൃഷ്ണൻ, എളേരി ജോയ് ജോസഫ്, തൃക്കരിപ്പൂർ കെ വി വിജയൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

Back to Top