സാമൂഹിക വിരുദ്ധർ മുക്കൂട് പുഴയിലും കരയിലും നിക്ഷേപിച്ച മാലിന്യങ്ങൾ ജെസിബി ഉപയോഗിച്ച് കുഴി കുത്തി മൂടി

Share

ചിത്താരി പുഴയുടെ മുക്കൂട് പാലത്തിന് സമീപമാണ് വ്യാപകമായ മാലിന്യ നിക്ഷേപം നടന്നത്

ഒരാഴ്ച മുൻപ് പള്ളിക്കര ഗ്രാമ പഞ്ചായത്ത് 15 വാർഡ് മെമ്പർ നാസ്നിൻ വഹാബിന്റെ നേതൃത്വത്തിൽ പൂർണമായി ക്ലീൻ ചെയ്ത പ്രദേശതാണ് വീണ്ടും വൻ തോതിൽ മാലിന്യം നിക്ഷേപിച്ചത്

പരാതിയുടെ അടിസ്ഥാനത്തിൽ ബേക്കൽ പോലിസ് ഇൻസ്‌പെക്ടർ മോഹന്റെ നേതൃത്വത്തിൽ പോലീസ്, പള്ളിക്കര ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് കുമാരൻ, പള്ളിക്കര – അജാനൂർ ഹെൽത്ത്‌ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥർ അടക്കം സ്ഥലം സന്ദർശിച്ചു.

നാട്ടുകാരുടെ സഹായത്തോടെ പുഴയും പരിസരങ്ങളിലും നിറഞ്ഞ മാലിന്യങ്ങൾ എടുത്ത് ജെസിബിയുടെ സഹായത്തോടെ മണ്ണിട്ട് കുഴിച്ചു മൂടി

പള്ളിക്കര പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നാസ്നിൻ വഹാബ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ വി സൂരജ്,അജാനൂർ പഞ്ചായത്ത്‌ മെമ്പർ ബാലകൃഷ്ണൻ പൊതുപ്രവർത്തകരായ ടി സി സുരേഷ്, ബി. ബിനോയ്‌, പ്രീതി രാജൻ, അഷറഫ് സാഹിബ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

Back to Top