പൂച്ചക്കാട് എം.സി.ഗഫൂർ ഹാജിയുടെ മരണം: കർമ്മസമിതിയുടെ നേതൃത്വത്തിൽ 10,000 പ്രതിഷേധ ഒപ്പ് ശേഖരണം ആരംഭിച്ചു’ മുഖ്യമന്ത്രിക്കും, ഡിജിപിക്കും കൈമാറും

Share

പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് എം.സി. ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മസമിതിയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറാനായി പൂച്ചക്കാട് ടൗണിലും പരിസര പ്രദേശങ്ങളിലുമായി 10,000 പ്രതിഷേധ ഒപ്പ് ശേഖരിക്കുന്നതിന്റെ ഉദ്ഘാടനം പൂച്ചക്കാട് ഇമാം സെയ്യദ് സിറാജുദ്ധീൻ ഫൈസി ആദ്യ ഒപ്പ് ഇട്ടു കൊണ്ട് നിർവ്വഹിച്ചു. ജൂൺ 5 ന് ഒപ്പ് മുഖ്യമന്ത്രിക്കും ഡിജിപിക്കും കൈമാറും.

ചടങ്ങിന് ആക്ഷൻ കമ്മിറ്റി ചെയർമാർ ഹസൈനാർ ആമു ഹാജി അധ്യക്ഷനായി. കൺവീനർ സുകുമാരൻ പൂച്ചക്കാട് വിശദീകരണം നടത്തി. പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, ട്രഷറർ ബി.എം.മൂസ്സ, കെ.ഇ.എ ബക്കർ , പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, സിദ്ദീഖ് പള്ളിപ്പുഴ, ബി. ബിനോയ്, ബി.കെ.ബഷീർ, കപ്പണ അബൂബക്കർ, ടി.എം. ലത്തീഫ്, കെ.എസ്. മുഹാജിർ, മുഹമ്മദലി പൂച്ചക്കാട്, ബഷീർ പൂച്ചക്കാട് എന്നിവർ ഒപ്പ് ശേഖരണത്തിന് നേതൃത്വം നൽകി.

Back to Top