കരുവാക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ജൂൺ 24 മുതൽ 28വരെ : ബ്രോഷർ പ്രകാശനം ചെയ്തു.

Share

കരുവാക്കോട് ശ്രീ രാജരാജേശ്വരി ക്ഷേത്ര പ്രതിഷ്ഠാ മഹോത്സവം ജൂൺ 24 മുതൽ 28 വരെ വിവിധ താന്ത്രിക, കലാസാംസ്കാരിക പരിപാടികളോടെ ആഘോഷിക്കുകയാണ്, അതിൻ്റെ ഭാഗമായി 28-05-2023 ഞായറാഴ്ച രാവിലെ 6.30 നും 8 മണിക്കുമിടയിലുള്ള ശുഭമുഹൂർത്തത്തിൽ ശ്രീരാജരാജേശ്വരി ദേവി പഞ്ചലോഹ വിഗ്രഹ നിർമ്മാണ ചടങ്ങ് ക്ഷേത്രമുറ്റത്ത് വെച്ച് നടന്നു

തുടർന്ന് നടന്ന ജനറൽ ബോഡി യോഗത്തിൽ മുൻ ഉദുമ MLA യും കേരള പൂരക്കളി അക്കാദമി ചെയർമാനുമായ കെ. കുഞ്ഞിരാമൻ പ്രതിഷ്ഠാ മഹോത്സവ ബ്രോഷർ പ്രകാശനം ചെയ്തു.

യോഗത്തിൽ ചെയർമാൻ ശിവരാമൻ മേസ്തിരി അധ്യക്ഷത വഹിച്ചു , കൺവീനർ പത്മനാഭൻ സ്വാഗതവും ഗണേശൻ അവിട്ടം നന്ദിയും പറഞ്ഞു. നിർമ്മാണ കമ്മിറ്റി വർക്കിംഗ്‌ ചെയർമാൻ കൃഷ്ണൻ പാലത്തിങ്കാൽ,കൃഷ്ണൻ മാഷ് പാക്കം,.വി ചിണ്ടൻ ക്ഷേത്ര രക്ഷധികാരി , വിനോദ് കുമാർ ,പബ്ലിസിറ്റി

ചെയർമാൻ അഭിലാഷ്, ശശി കോമരം, കൃഷ്ണൻ മാഷ്, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ ജയശ്രീ മാധവൻ സംസാരിച്ചു.

Back to Top