കാസർഗോഡ് ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് ജനശ്രീ കാഞ്ഞങ്ങാട് ബ്ലോക്ക് നേതൃയോഗം ആവശ്യപ്പെട്ടു

Share

കാസറഗോഡ് ജില്ല രൂപീകൃതമായി 39 വർഷമായിട്ടും വികസന കാര്യത്തിൽ സർവ്വ മേഖലയിലും കാസറഗോഡ് ജില്ലയോട് ഭരണംകൂടം മുഖം തിരിക്കുകയാണെന്നും. ജില്ലയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നും ജനശ്രീ ബ്ലോക്ക്‌ നേതൃയോഗം ആവിശ്യപ്പെട്ടു.

ജനശ്രീ ജില്ലാ കോർഡിനേറ്റർ ഡോ. വി.ഗംഗാധരൻ ഉദ്ഘാടനം ചെയ്തു . ജനശ്രീ ബ്ലോക്ക്‌ ചെയർമാൻ വിനോദ് കുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം സുകുമാരൻ മാസ്റ്റർ, സുരേഷ് മോനാച്ച ,ഷിബിൻ ഉപ്പിലിക്കൈ, ശാന്ത പുതുക്കൈ, ബാലചന്ദ്രൻ. എൻ. വി, സണ്ണി കുര്യാക്കോസ്,കുഞ്ഞമ്പു. വി. വി,ജയകുമാർ, സൂര്യപ്രഭ തുടങ്ങിയവർ സംസാരിച്ചു

Back to Top