പൂച്ചക്കാട് ഗഫൂർ ഹാജിയുടെ മരണം: അന്വേഷണം വേഗത്തിലാക്കാൻ കർമ്മസമിതി ബഹുജന സമരത്തിലേയ്ക്ക്   

Share

പൂച്ചക്കാട് : ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട പൂച്ചക്കാട് ഗഫൂർ ഹാജിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വൈകുന്നതിൽ പ്രതിഷേധിച്ചും, അന്വേഷണ വേഗത ഊർജിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഗഫൂർ ഹാജി കർമ്മ സമിതിയുടെ നേതൃത്വത്തിൽ പൂച്ചക്കാട് ടൗണിൽ ബഹുജന സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. സി. എച്ച്. കുഞ്ഞമ്പു എം.എൽ.എ പരിപാടി ഉദ്ഘാനം ചെയ്തു. ആക്ഷൻ കമ്മിറ്റി ചെയർമാർ ഹസൈനാർ ആമു ഹാജി അധ്യക്ഷത വഹിച്ചു. ആക്ഷൻ കമ്മിറ്റി കൺവീനർ സുകുമാരൻ പൂച്ചക്കാട്, പളളിക്കര പഞ്ചായത്ത് പ്രസിഡണ്ട് എം.കുമാരൻ, മുസ്ലിം ലീഗ് നേതാവ് എ.ഹമീദ് ഹാജി, കോൺഗ്രസ് നേതാവ് സാജിദ് മൗവ്വൽ, ഐ.എൻ.എൽ നേതാവ് എം.എ ലത്തീഫ്, ബി.ജെ.പി.നേതാവ് പത്മിനി ചേറ്റുകുണ്ട്, പൂച്ചക്കാട് ജമാഅത്ത് പ്രസിഡണ്ട് തർക്കാരി മുഹമ്മദ് കുഞ്ഞി ഹാജി, പൂച്ചക്കാട് മഹാവിഷ്ണു ക്ഷേത്രം പ്രസിഡണ്ട് ഡോ. എം. ബലറാം നമ്പ്യാർ, കർമ്മസമിതി ഭാരവാഹികളായ പി.കെ.അബ്ദുൾ റഹ്മാൻ മാസ്റ്റർ, സിദ്ദീഖ് പളളിപ്പുഴ, ബി. എം. മൂസ, ബി.കെ.ബഷീർ, കപ്പണ അബൂബക്കർ, ബി.ബിനോയ്, ത്രിതല പഞ്ചായത്ത് അംഗങ്ങളായ നസ്നീം വഹാബ് ഷക്കീല ബഷീർ, ചോണായി മുഹമ്മദ് കുഞ്ഞി, അബ്ബാസ് തെക്കുപ്പുറം, ഹസീന മുനീർ, ജമാ അത്ത് സെക്രട്ടറി കെ. എസ്. മുഹാജിർ എന്നിവർ സംസാരിച്ചു.

അന്വേഷണം വേഗത്തിൽ പൂർത്തിയാക്കി കുറ്റക്കാരെ നിയമത്തിനു മുമ്പിൽ കൊണ്ട് വരണമെന്നും അല്ലാത്തപക്ഷം വഴിതടയൽ, പോലീസ് സ്റ്റേഷൻ മാർച്ച്, നിരാഹാര സമരം ഉൾപ്പെടെയുള്ള ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.

Back to Top