മാണിക്കോത്തിനെ ആഘോഷമയമാക്കി സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു.

Share

കാഞ്ഞങ്ങാട്: സ്കൂൾ സ്ഥാപിതമായി ആറ് പതിറ്റാണ്ടിന് ശേഷം സ്വന്തം കെട്ടിടമായതിന്റെ ആഹ്ളാദ തിമിർപ്പിൽ കല്ലട്ര അബ്ദുൾ ഖാദർ ഹാജി മെമ്മോറിയൽ ഗവ:ഫിഷറീസ് സ്കൂൾ കെട്ടിടം നാടിന് സമർപ്പിച്ചു. കല്ലട്ര അബ്ദുൾ ഖാദർ ഹാജിയുടെ കുടുംബം സൗജന്യമായി സർക്കാറിലേക്ക് നൽകിയ 22.5 സെന്റ്‌ ഭൂമിയിൽ ഒന്നരക്കോടി രൂപ ചെലവിൽ ഇ.ചന്ദ്രശേഖരൻ എം എൽ യുടെ ആസ്തി വികസന ഫണ്ടും കാസർഗോഡ് വികസന പാക്കേജ് ഫണ്ടും ഉപയോഗിച്ച് പണിത ബഹുനില കെട്ടിടം ഇ.ചന്ദ്രശേഖരൻ എം എൽ എയാണ് നാടിന് സമർപ്പിച്ചത്. സ്വന്തമായി സ്ഥലമില്ലാതെ പ്രയാസപ്പെട്ട മാണിക്കോത്ത് സ്കൂളിന് സൗജന്യമായി സ്ഥലം നൽകിയ കല്ലട്ര കുടുംബം പൊതു സമൂഹത്തിന് മാതൃകയാണ്; പൊതു വിദ്യാലയങ്ങളുടെ വികസനത്തിനും സംരക്ഷണത്തിനും നാട് പ്രതിജ്ഞാബദ്ധമായിരിണമെന്ന് എം എൽ എ പറഞ്ഞു. മാണിക്കോത്ത് എം.എൻ. മുഹമ്മദ് ഹാജിയും 5 സെന്റ് ഭൂമി സ്കൂളിന് സൗജന്യമായി നൽകുകയുണ്ടായി. സ്ഥലം സൗജന്യമായി നൽകിയ കല്ലട്ര കുടുംബത്തിലെ മുതിർന്ന അംഗം കല്ലട്ര മാഹിൻ ഹാജിയെ ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു.സ്കൂളിന് സ്ഥലം ലഭ്യമാക്കുന്നതുൾപ്പെടെ വികസന കാര്യത്തിൽ ഏറെ പ്രവർത്തിച്ച റിട്ട: ഹെഡ്മാസ്റ്റർ പി.വി.രാമചന്ദ്രൻ, മനോഹരമായ കെട്ടിടം സമയബന്ധിതമായി പൂർത്തീകരിച്ച കറാറുകാരൻ വടക്കേകര മുഹമ്മദ്, സർവ്വീസിൽ നിന്നും വിരമിക്കുന്ന ബേക്കൽ എ ഇ ഒ പി.കെ.സുരേശൻ, ആദ്യ ബാച്ചിലെ വിദ്യാർത്ഥികളായ കുന്നുമ്മൽ രാഘവൻ,താനത്തിൽ കൃഷ്ണൻ എന്നിവരെ ചന്ദ്രശേഖരൻ എം എൽ എ ഉപഹാരം നൽകി ആദരിച്ചു.

അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് കെ.സബീഷ്,വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.മീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ലക്മി തമ്പാൻ, ഗ്രാമ പഞ്ചായത്ത് അംഗം ഷക്കീല ബദറുദ്ദീൻ, സംഘാടക സമിതി ചെയർമാൻ ടി.മുഹമ്മദ് അസ്ലം, പി ടി എ പ്രസിഡണ്ട് അശോകൻ മാണിക്കോത്ത്,കല്ലട്ര അഷറഫ്, എം ബി എം അഷറഫ്, അരവിന്ദൻ മാണിക്കോത്ത്,ഷംസുദ്ദീൻ മാണിക്കോത്ത്, കാറ്റാടി കുമാരൻ, മാട്ടുമ്മൽ ഹസ്സൻ ഹാജി, വി.കമ്മാരൻ, എം.വി.രാഘവൻ, പി. അബ്ദുൾ കരീം,കുഞ്ഞിക്കണ്ണൻ അരയവളപ്പിൽ,,മുട്ടത്ത് കരുണൻ, കെ.വി.മാധവൻ, കെ.വി.രാഘവൻ, ബ്ലോക്ക് അസിസ്റ്റന്റ് എക്സിക്യൂട്ടിവ് ഓഫീസർ ചിത്ര, മദർ പി ടി എ പ്രസിഡണ്ട് സുനിത ഗോപി, തുടങ്ങിയവർ സംസാരിച്ചു.

ഹെഡ്മാസ്റ്റർ പി.വി.രാജീവൻ സ്വാഗതവും,സ്റ്റാഫ് സെക്രട്ടറി കെ.കുമാർ നന്ദിയും പറഞ്ഞു.

കെട്ടിട സമർപ്പിണത്തിന്റെ ഭാഗമായി അതിഞ്ഞാലിൽ നിന്നും ആരംഭിച്ച ഘോഷയാത്രയിൽ വാദ്യമേളങ്ങളും,മുത്തുക്കുടകളും, ഘോഷയാത്രയ്ക്ക് കൊഴുപ്പേകി. ഉൽഘാടന ചടങ്ങിന് ശേഷം രക്ഷിതാക്കൾ മെഗാതിരുവാതിരയും കൈകൊട്ടി കളിയും അവതരിപ്പിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

പടം:കല്ലട്ര അബ്ദുൾ ഖാദർ ഹാജി മെമ്മോറിയൽ മാണിക്കോത്ത് ഗവ:ഫിഷറീസ് യു.പി.സ്കൂളിനായി പണിത ബഹുനില കെട്ടിടം മുൻ മന്ത്രി ഇ. ചന്ദ്രശേഖരൻ എം എൽ എ നാടിന് സമർപ്പിക്കുന്നു

✍️ സുകുമാർ ആശീർവാദ്

Back to Top