യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിലേക്കുള്ള ഛായ ചിത്ര ജാഥ കല്ല്യോട്ട് നിന്നും ആരംഭിച്ചു, ടി. സിദ്ദിഖ് ഉത്ഘാടനം ചെയ്തു.

Share

7 വർഷത്തെ ഇടത് പക്ഷ ഭരണത്തിൽ കേരളം അന്തർദേശീയ ലഹരി കേന്ദ്രങ്ങളിൽ ഒന്നായി മാറിയെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് അഡ്വ.ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിലേക്കുള്ള ഛായ ചിത്ര ജാഥ രക്‌തസാക്ഷികളായ കല്ല്യോട്ട് കൃപേഷിന്റെയും ശരത് ലാലിന്റെയും സ്‌മൃതി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 ൽ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് കേസുകളുടെ എണ്ണം 5900 ആയിരുന്നെങ്കിൽ ഇടത് പക്ഷം അധികാരത്തിൽ വന്ന ശേഷം ഈ കേസുകളുടെ എണ്ണം 22600 ആയി. കേരളത്തിലെ പൊതു ഇടങ്ങളിലും സ്കൂളുകളിലും കോളേജുകളിലും ലഹരിയുടെ വില്പനയും ഉപയോഗവും ഏറിവരികയാണ്.ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ടവരും ഇതിനു നേതൃത്വം കൊടുക്കുന്നവരും സിപിഎമ്മും ഡിവൈഎഫ്ഐ യുമാണ് എന്നുള്ളത് ഏറെ ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്.ലഹരിപദാർത്ഥങ്ങളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട കേസുകളിൽ രാഷ്ട്രീയ പക്ഷപാതം ഭരണകൂടം കാണിക്കുന്നത് അതീവ ഗുരുതരമായ സാഹചര്യമാണ് കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ളത്.ലഹരിക്കെതിരായിട്ടുള്ള ചെറുത്ത് നില്പിന് കേരളീയ പൊതുസമൂഹവും മുന്നിട്ടിറങ്ങണമെന്നും ഈ പോരാട്ടത്തിൽ നമ്മൾ പരാജയപ്പെട്ടാൽ ഭാവി കേരളം ഇരുളടഞ്ഞതായി മാറുമെന്നും, നീതി നിഷേധത്തിൽ നിശ്ശബ്ദരാവില്ല വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ മുദ്രാവാക്യം പോലെ ലഹരിവില്പനയോടും ഉപയോഗത്തോടും വിട്ടുവീഴ്ചയില്ലാത്ത നിലപട് ഓരോ യൂത്ത് കോൺഗ്രസ് പ്രവർത്തകനും ഏറ്റെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജാഥ നായകന്മാരായ സംസ്ഥാന വൈസ് പ്രസിഡന്റുമാർ റിജിൽ മാക്കുറ്റിയും റിയാസ് മുക്കോളിയും ചേർന്ന് ടി.സിദ്ദിഖിൽ നിന്നും രക്തസാക്ഷികളുടെ അച്ഛന്മാരായ പി.കെ.സത്യനാരായണൻ,പി.വി.കൃഷ്ണൻ എന്നിവരിൽ നിന്നും ഛായ ചിത്രം ഏറ്റുവാങ്ങി.ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അദ്യക്ഷത വഹിച്ചു.രാജ്‌മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാഥിതി ആയിരുന്നു.ഡിസിസി പ്രസിഡന്റ് പി.കെ.ഫൈസൽ,മുൻ ഡിസിസി പ്രസിഡന്റ് ഹക്കിം കുന്നിൽ,ബാലകൃഷ്ണൻ പെരിയ,വിനോദ് കുമാർ പള്ളയിൽവീട്,രാജൻ പെരിയ,പ്രമോദ് പെരിയ,സി.കെ.അരവിന്ദൻ, ജാഥ അംഗങ്ങളായ യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ വിനേഷ് ചുള്ളിയാൻ,പി.നിധീഷ്,ഷിബിന.വി.കെ, സന്ദീപ് പാണപ്പുഴ,അജയ് കുര്യാത്തി, ലത്തീഫ് കുട്ടാലുങ്ങൽ ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.എം.കെ.ബാബുരാജ് തുടങ്ങിയവർ പ്രസംഗിച്ചു.ജാഥ കോർഡിനേറ്റർ സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് സ്വാഗതവും ജാഥ മാനേജർ വി.പി.ദുൽഖിഫിൽ നന്ദിയും പറഞ്ഞു.

Back to Top