പഞ്ചകർത്ത്യവ്യങ്ങൾ അനുഷ്ഠിച്ചാൽ മാത്രമേ മൂല്യവത്തായ സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കു:ആചാര്യ മനോജ് ജി

Share

 

✍️:സുകുമാർ ആശീർവാദ്

മാവുങ്കാൽ:പഞ്ചകർത്ത്യവ്യങ്ങളായ വിശുദ്ധ സനാതനധർമ്മത്തിന്റെ ആപ്ത്തവാക്യങ്ങളായ അദ്ധ്യായനം-അനുഷ്ഠാനം-അദ്ധ്യാപനം-സംരക്ഷണം- പ്രചാരണം. ചൈതന്യവത്തായ ഈ അഞ്ച് പഞ്ചകർത്തവ്യങ്ങൾ അനുഷ്ഠിച്ച് ജീവിതം നയിച്ചാൽ നമുക്ക് മൂല്യവത്തായ ഒരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്ന് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ട്ടറുമായ ആചാര്യ കെ.ആർ. മനോജ് ജി ഉദ്ഘോഷിച്ചു.
ആർഷവിദ്യാസമാജം കാസർഗോഡ് ജില്ല സമിതിയുടെ നേതൃത്വത്തിൽ മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ നടന്ന സനാതനധർമ്മ പരിപാലന സദസ് ദീപപ്രജ്വലനം നടത്തി ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


നാട്ടിൽ നടമാടുന്ന തിൻമകൾക്കെതിരെ ജാഗരൂകരാവണമെന്നും സമൂഹത്തെ കാർന്ന് തിന്നുന്ന ലഹരിക്കെതിരെ ശക്തമായി പോരാടണമെന്നും അതി ഭീകരമായി പ്രവർത്തിച്ചു വരുന്ന മതപരിവർത്തന ശക്തികളെ സമൂഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യാൻ മുഴുവൻ ഹൈന്ദവ വിശ്വാസികളും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ആനുകാലിക സമൂഹം ഇന്ന് നേരിടുന്ന വെല്ലുവിളകൾ എന്ന വിഷയത്തിൽ കുട്ടികളുമായി അദ്ദേഹം സംവദിച്ചു.
അഡ്വ: മധുസൂദനൻ സ്വാഗതം പറഞ്ഞു. വിശ്വംഭര പണിക്കർ അധ്യക്ഷം വഹിച്ചു. ആർഷ വിദ്യാസമാജം സജീവ പ്രവർത്തക ശ്രുതി ഭട്ട്‌ തന്റെ അനുഭവ സാക്ഷ്യങ്ങൾ സദസുമായി പങ്കുവെച്ചു. പി.പി.രാധിക ടീച്ചർ മാവുങ്കാൽ,വികാസ് വിശ്വനാഥ് എന്നിവർ സംസാരിച്ചു
തുടർന്ന് ആനന്ദ ആശ്രമം ബാലവിഹാർ കുട്ടികൾ അവതരിപ്പിച്ച യോഗ ഡൊമൻസ്ട്രേഷൻ,
നിലേശ്വരം നടന കലാഞ്ജലി നൃത്ത വിദ്യാലയം പ്രമുഖ നർത്തകിമാരെ അണിനിരത്തി അവതരിപ്പിച്ച ക്ലാസിക്കൽ ഡാൻസ്, ശ്രീരാമക്ഷേത്രം മാതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന കൈകൊട്ടികളി തുടങ്ങി വൈവിദ്ധ്യങ്ങളായ കലാപരിപാടികൾ അരങ്ങേറി.

നേരത്തെ ക്ഷേത്രകവാടത്തിൽ വെച്ച് ആചാര്യയ്ക്ക് വമ്പിച്ച വരവേൽപ്പ് നൽകി. കെ. ഹരിഹരൻ നമ്പ്യാർ, കെ.പി. കരുണാകരൻ,മുരളീധൻ നായർ കൊടവലം റിനി വിമൽ പ്രസീത ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.

പടം:ആർഷവിദ്യാസമാജം കാസർഗോഡ് ജില്ല സമിതി മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ സംഘടിപ്പിച്ച സനാധനധർമ്മ പരിപാലന സദസ് ആചാര്യ കെ.ആർ. മനോജ് ഉൽഘാടനം ചെയ്യുന്നു.

Back to Top