കല്ലട്ര മെമ്മോറിയൽ ജി.എഫ്‌ യു.പി സ്കൂൾ കവാടം തുറന്നു

Share

 

കാഞ്ഞങ്ങാട്: കല്ലട്ര അബ്ദുൾ കാദർ ഹാജി മെമ്മോറിയൽ ഗവ:ഫിഷറീസ് യു.പി.സ്കൂളിനായി സംസ്ഥാന പാതയോട് ചേർന്ന് മാണിക്കോത്ത് പണിത കവാടം ഇന്ന് രാവിലെ അജാനൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് അശോകൻ മാണിക്കോത്ത് അധ്യക്ഷനായി. ഹെഡ് മാസ്റ്റർ രാജീവൻ.പി.വി. സ്വാഗതം പറഞ്ഞു- പി.ടി.എയുടെ നേതൃത്വത്തിൽ രണ്ട് ലക്ഷം രൂപ ചിലവിലാണ് കവാടം പണിതത്.

സംഘാടക സമിതി ചെയർമാൻ ടി.മുഹമ്മദ് അസ്ലം, പ്രവാസി വ്യവസായി ഷംസുദ്ദീൻ മാണിക്കോത്ത്, കാറ്റാടി കുമാരൻ ,മാട്ടുമ്മൽ ഹസ്സൻ, പി.വി. ഭാസ്ക്കരൻ, മദർ പി.ടി.എ പ്രസിഡന്റ് സുനിത ഗോപി, കെ.വി.മാധവൻ, സി.എച്ച് ബാബു എന്നിവർ സംസാരിച്ചു.

പടം: മാണിക്കോത്ത് കല്ലട്ര അബ്ദുൾ ഖാദർ ഹാജി സ്മാരക ഗവ: ഫിഷറീസ് യു.പി.സ്കൂളിന്റെ പ്രവേശന കവാടം ഇന്ന് രാവിലെ അജാനൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉൽഘാടനം ചെയ്യുന്നു

Back to Top