ജവഹർ ബാൽ മഞ്ച് സംസ്ഥാന ഭാരവാഹികളയി വിജയിച്ച ജില്ലാ പ്രതിനിധികൾക്ക് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

ജവഹർ ബാല മഞ്ച് സംസ്ഥാന വൈസ് പ്രസിഡന്റ്മാരായി വിജയിച്ച കാസറഗോഡ് ജില്ല കുട്ടിക്കൂട്ടം പ്രസിഡന്റ് അതിരയ്ക്കും ജില്ലാ സെക്രട്ടറി കാർത്തികയ്ക്കും കാസറഗോഡ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി, യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് മനാഫ് നുള്ളിപാടി, കെ എസ് യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ,നുഹ്മാൻ പള്ളംകോട്,ജവഹർ ബാൽ മഞ്ച് ജില്ലാ ചെയർമാൻ രാജേഷ് പള്ളിക്കര, സംസ്ഥാന കോർഡിനേറ്റർ നിഷാന്ത് കല്ലിങ്ങൽ, ഷിബിൻ ഉപ്പിലകൈ, വൈഷ്ണവ് ബേഡകം, രാഹുൽ എന്നിവർ നേതൃത്വം നൽകി.