ഉദുമ ബാര മുക്കുന്നേത് സ്വദേശിനി ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ടു

Share

ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ടു.

കാഞ്ഞങ്ങാട് :ലോഡ്ജ് മുറിയിൽ യുവതി കൊല്ലപ്പെട്ടു.യുവാവ് കസ്റ്റഡിയിൽ .പുതിയ കോട്ട സ്വകാര്യ ലോഡ്ജ് മുറിയിൽ ഉദുമ ബാര മുക്കുന്നേത് സ്വദേശിനിയായ ദേവിക 34 എന്ന യുവതിയാണ് കൊല്ലപ്പെട്ടത്.കാമുകനായ ബോവിക്കാനം അമ്മങ്കോട് സ്വദേശി സതീഷ് ഭാസ്കറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.കൊലക്കുശേഷം പ്രതി നേരിട്ട് വസ്തു പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.15 ദിവസമായി യുവാവ് ലോഡ്ജ് മുറിയിൽ താമസിച്ചു വരികയാണ്.കാഞ്ഞങ്ങാട് എത്തിയ യുവതിയെ നിർബന്ധപൂർവ്വം ലോഡ്ജ് മുറിയിൽ എത്തിച്ചാണ് പ്രതി കൃത്യം നിർവഹിച്ചത്.പുതിയ കോട്ട ഫോർട്ട് ബിഹാർ ലോഡ്ജിലാണ് സംഭവം.ഡിവൈഎസ്പി പി ബാലകൃഷ്ണന്റെ നേതൃത്വത്തിൽ എത്തിയ സംഘം നടപടികൾ പൂർത്തിയാക്കി.

Back to Top