കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടിഷൻസ് വർക്കേഴ്സ് യൂണിയൻ പ്രവർത്തക കൺവെൻഷൻ നടന്നു:സംഘടിത ശക്തിയിലൂടെമാത്രമേ അവകാശങ്ങൾ നേടാനാവു;എം.രാജഗോപാലൻ എം എൽ എ

കാഞ്ഞങ്ങാട്:ഇന്നിന്റെ സൗഭാഗ്യങ്ങളിൽ അഭിരമിക്കുന്നവർ ഇന്നലെകളെ കുറിച്ച് ഓർക്കുന്നവരാകുമ്പോൾ മാത്രമേ നല്ല മനുഷ്യരാകുകയുള്ളുവെന്ന് എം രാജഗോപാലൻ എം എൽ എ പറഞ്ഞു. കേരളീയ സമുഹത്തിൽ ഇന്ന് കാണുന്ന നേട്ടങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഇവിടുത്തെ പുരോഗമന പ്രസ്ഥാനങ്ങളാണ് ഈ യാഥാർത്ഥ്യങ്ങളെ തള്ളി സംഘടിതമുന്നേറ്റങ്ങൾക്ക് തടയിടാനുള്ള ബോധപുർവ്വമായ നീക്കങ്ങൾ അരാഷ്‌ട്രീയ വാദത്തിന്റെ മറവിൽ നട്ക്കുന്നുണ്ടെന്ന് തൊഴിലാളി സംഘടനകൾ തിരിച്ചറിയണം.
സംഘടിത ശക്‌തിയിലുടെമാത്രമേ അവകാശങ്ങൾ നേടാനാവു. കാഞ്ഞങ്ങാട്ട് നടന്ന കേരളാ സ്‌റ്റേറ്റ് ബാർബർ- ബ്യൂട്ടിഷ്യൻസ് വർക്കേഴ്‌സ് യൂണിയൻ(സിഐടിയു) ജില്ലാ പ്രവർത്തക കൺവെൻഷൻ ഉദ്‌ഘാടനം ചെയ്‌ത് എം. രാജഗോപാലൻ എം എൽ എ പറഞ്ഞു ജില്ല പ്രസിഡന്റ് സനീഷ് കറുഞ്ചേരി അധ്യക്ഷനായി.സി ഐ ടി യു സംസ്ഥാന കമ്മറ്റിയംഗം കാറ്റാടി കുമാരൻ ,യൂണി്യൻ സംസ്ഥാന സെക്രട്ടറി വി ജി ജിജോ, പ്രസിഡന്റ് ടി.ജി. നാരായണൻ, എം. മണികണഠൻ,ബബിത മാത്യു, സി.പി.സരസ്വതി, എന്നിവർ സംസാരിച്ചു .ജില്ല സെക്രട്ടറി കെ എസ് ശിവദാസ് സ്വാഗതവു, സുന നാച്ചുറൽ നന്ദിയും പറഞ്ഞു.
പടം:കാഞ്ഞങ്ങാട്ട് നടന്ന കേരള സ്റ്റേറ്റ് ബാർബർ-ബ്യൂട്ടീഷൻസ് വർക്കേഴ്സ് യൂണിയൻ ജില്ല പ്രവർത്തക കൺവെൻഷൻ എം.രാജഗോപാലൻ എം.എൽ.എ. ഉൽഘാടനം ചെയ്യുന്നു