പാക്കം കണ്ണംവയൽ സ്വദേശിനി ശ്രീമയി മേലത്തിന് ഉജ്ജ്വല വിജയം

2022 -23 CBSE SSLC ഫലപ്രഖ്യാപനത്തിൽ ദുബായ് ഗൾഫ് മോഡൽ സ്കൂളിൽ 97% വിജയം നേടി ശ്രീമയി മേലത്ത് ഒന്നാംസ്ഥാനത്തെത്തി.
ദുബായ് നമ്പർ വൺ ടെലിവിഷൻ ചാനലായ എൻ ടി വി യുടെ അവതാരിക കൂടിയാണ് ശ്രീമയി മേലത്ത്.നൃത്തം, കഥാരചന, കവിതാരചന എന്നിവയിലും ഒരുപാട് സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇടത്തോട് രാജേഷ് കുമാറിന്റെയും പാക്കം ശ്രുതി മേലത്തിന്റെയും മകളാണ്. സഹോദരി ശ്രീഹിത രാജേഷ്.ഒരു വിഷയത്തിനും ട്യൂഷന് പോകാതെ ശ്രീമയി നേടിയെടുത്ത ഈ വിജയം തീർച്ചയായും തിളക്കമാർന്ന അഭിമാന നിമിഷം തന്നെയാണ്.