പോയകാലങ്ങളെ തൊട്ടുണർത്തി കൂട്ടുകാരുടെ കൂടിച്ചേരൽ: ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വവിദ്യാർത്ഥി സംഗമവേദി വൈകാരികതകളുടെയും സമ്മിശ്ര വികാര പ്രകടനങ്ങളുടെയും നേർകാഴ്ച്ചകളായി

Share

✍️ സുകുമാർ ആശീർവാദ്;

കാഞ്ഞങ്ങാട്: പോയ കാലങ്ങളെ ഓർത്തെടുത്ത് ആടിയും പാടിയും ചിരിച്ചും കളിച്ചും അവർ കൂടിച്ചേർന്നു. ദുർഗ്ഗ ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർത്ഥികളാണ് അരനൂറ്റാണ്ടിനിടയിലെ കാലയളവിന് ശേഷം വീണ്ടും സംഗമിച്ചത്.

1974 – 75 കാലഘട്ടത്തിൽ കാഞ്ഞങ്ങാട് ദുർഗ്ഗ ഹൈസ്കുളിൽ നിന്നും എസ് എസ് എൽ സി ” ബി ” ഡിവിഷനിൽ അദ്ധ്യായനം പൂർത്തിയാക്കി പിരിഞ്ഞുപോയ സഹപാഠികളാണ് ” കൂട്ടുകാരുടെ കൂടിച്ചേരൽ ” എന്ന നാമധേയത്തിൽ വീണ്ടും കണ്ടുമുട്ടി ഗതകാല സ്മരണകളുടെ ഉണർത്തുപ്പാട്ടായി കൂടിച്ചേർന്നത്. മേലാംങ്കോട്ട് ലയൺസ് ഹാളിൽ നടന്ന പൂർവ്വവിദ്യാർത്ഥി സംഗമം കാഞ്ഞങ്ങാട് നഗരസഭ അദ്ധ്യക്ഷ കെ.വി.സുജാത ഉൽഘാടനം ചെയ്തു. ഗുരുനാഥനും ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട: പ്രിൻസിപ്പാളുമായിരുന്ന കെ.നാരായണൻ മാസ്റ്റർ മുഖ്യാതിഥിയായി. പി.കെ. അരവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. വി.കുഞ്ഞമ്പു, ബി. ബേബി, എം.ഗംഗാധരൻ പി.കുഞ്ഞിരാമൻ, കെ. നാരായണൻ എന്നിവർ സംസാരിച്ചു. കെ.എൻ. വനജാക്ഷി സ്വാഗതവും, കെ.വി.ഗംഗാധരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ വെച്ച് ഗുരുനാഥൻ കെ. നാരായണൻ മാസ്റ്ററെയും നഗരസഭ അദ്ധ്യക്ഷ കെ.വി. സുജാത ടീച്ചറെയും പൊന്നാട അണിയിച്ച് ആദരിച്ചു.

തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

പടം: കാഞ്ഞങ്ങാട് ദുർഗ്ഗ ഹയർ സെക്കണ്ടറി സ്കൂൾ 1974 – 75 എസ് എസ് എൽ സി ബാച്ച് സംഘടിപ്പിച്ച ” കൂട്ടുകാരുടെ കൂടിച്ചേരൽ ” പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പങ്കെടുത്തവർ

Back to Top