തൃക്കണ്ണാട് കൊളത്തൂങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ടിലെ അവസാന ചടങ്ങായ ചൂട്ടൊപ്പിച്ച മംഗലം ചടങ്ങ് നടന്നു

Share

തെയ്യംകെട്ട് ചുട്ടോപ്പിച്ച മംഗലം നടന്നു. തൃക്കണ്ണാട് കൊളത്തൂങ്കാൽ വയനാട്ടുകുലവൻ തെയ്യംകെട്ടിലെ അവസാന ചടങ്ങ് ആയ ചൂട്ടൊപ്പിച്ച മംഗലം നടന്നു.

ഇന്നലെ രാവിലെ തറവാട് തിരുമുറ്റത്ത് ജോൽസ്യര്‍ സത്യനാഥൻ പത്രവളപ്പിലിൻ്റെ രാശി ചിന്തയ്ക്ക് ശേഷം ചൂട്ടൊപ്പിച്ച കാരണവർ കുഞ്ഞിരാമൻ നെട്ടണികയെ പടിഞ്ഞാറ്റയിൽ ഇരുത്തി അരിയിട്ട് ആദരിച്ചു. തുടർന്ന് നടന്ന ആഘോഷ കമ്മിറ്റി യോഗത്തിൽ ചെയർമാൻ സി എച്ച് നാരായണൻ അധ്യക്ഷത വഹിച്ചു കൺവീനർ ദാമോദരൻ കൊപ്പൽ, ട്രഷറർ സുധാകരൻ കുതിർമ്മൽ, പാലക്കുന്ന് കഴകം പ്രസിഡൻറ് ഉദയമംഗലം സുകുമാരൻ,

വർക്കിംഗ് ചെയർമാൻ പി.പി.ചന്ദ്രശേഖരൻ, തറവാട് പ്രസിഡണ്ട് പി.കുഞ്ഞി കണ്ണൻ, രാജേന്ദ്രനാഥ് പി.വി,പി.പി ശ്രീധരൻ സുകുമാരൻ പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.

ഉത്സവവുമായി ബന്ധപ്പെട്ട് തയ്യാറാക്കുന്ന സ്മരണിക പിന്നീട് പ്രകാശനം ചെയ്യും

Back to Top