കാഞ്ഞങ്ങാട് മർഹൂം മുഹമ്മദ് ഹാജി കുടുംബ സഹായ കമ്മിറ്റിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു.

Share

കാഞ്ഞങ്ങാട് മർഹൂം മുഹമ്മദ് ഹാജി കുടുംബ സഹായ കമ്മിറ്റിയുടെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട എം പി ശ്രീ രാജ്മോഹൻഉണ്ണിത്താൻ നിർവഹിച്ചു. കുടുംബത്തിലെ ബിരുദധാരികൾക്കുള്ള കമ്മിറ്റിയുടെ സ്നേഹോപഹാരം ബഹു സബ് കളക്ടർ ശ്രീ സൂഫിയാൻ അഹമ്മദ് നൽകി. കാഞ്ഞങ്ങാട് ബിഗ് മോൾ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കുടുംബ സഹായ കമ്മിറ്റി പ്രസിഡണ്ട് സി എച്ച് ബഷീർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അഷ്റഫ് ഹമീദ് ഹാജി സ്വാഗതം സ്വാഗതം പറഞ്ഞു. അസീസ് അഷ്റഫി പാണത്തൂർ മുഖ്യപ്രഭാഷണം നടത്തി. മർഹൂം നെടുങ്കണ്ട ഹമീദ് ഹാജി അനുസ്മരണ പ്രഭാഷണം നാസർ മാഷ് കല്ലുരാവി നടത്തി.ടി മുഹമ്മദ് അസ്ലം, എൻ പി സലാം ഹാജി, സുലൈമാൻ സഅദി, സമീർ ഡിസൈൻസ്, ഷബീർ ഹസൻ, റഹീം സി എച്ച്,അഷ്റഫ് കനിച്ചിറ, എൻ എൻ അബ്ദുൽ സമദ്, ടിപ്ടോപ്പ് മൊയ്തു, കുഞ്ഞഹമ്മദ് കൊളവയൽ, മുഹമ്മദ് കുഞ്ഞി ഫാൻസി, മുഹമ്മദ് കുഞ്ഞി ഓർച്ച, ഷംസുദ്ദീൻ കൊളവയൽ എന്നിവർ സംസാരിച്ചു. ഹാഫിള് അബ്ദുല്ല ഹിമമി പ്രാർത്ഥനയും എം സുലൈമാൻ നന്ദിയും പറഞ്ഞു.

Back to Top