കോമഡി ഉത്സവം ഫെയിം ഇസ്ഹാഖ്, സൂര്യ നാരായണൻ നയിക്കുന്ന സൂപ്പർ നൈറ്റ്13 ന് രാത്രി 7.30 ന്കാഞ്ഞങ്ങാട് ഫെസ്റ്റ്  കോർഡിനേറ്റർ Harif remix Mob : 9946131500 13.5.23 ശനിയാഴ്ച മുതൽ വിവിധങ്ങളായ കലാപരിപാടികളുമായി അക്വാ ഫെസ്റ്റ് ജനകീയമാകുന്നു

Share

കോമഡി ഉത്സവം ഫെയിം ഇസ്ഹാഖ്, സൂര്യ നാരായണൻ നയിക്കുന്ന സൂപ്പർ നൈറ്റ്13 ന് രാത്രി 7.30 ന്കാഞ്ഞങ്ങാട് ഫെസ്റ്റ്  കോർഡിനേറ്റർ Harif remix

Mob : 9946131500

13.5.23 ശനിയാഴ്ച മുതൽ വിവിധങ്ങളായ കലാപരിപാടികളുമായി അക്വാ ഫെസ്റ്റ് ജനകീയമാകുന്നു

കാഞ്ഞങ്ങാട് അലാമിപള്ളി പുതിയ ബസ് സ്റ്റാന്റിന് സമീപം അക്വാ എക്സ്പോയെന്ന പേരിൽ അർവാട്ടർ ടണൽ അക്വേറിയം എക്സിബിഷൻ ഒരുക്കിയിരിക്കുന്നു. ഇന്ത്യയിലങ്ങോളമിങ്ങോളം നിരവധിയായ വിസ്മയ പ്രദർശനങ്ങൾ ഒരുക്കിയ അക്വാഎക്സ്പോ ആദ്യമായാണ് കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് എത്തുന്നത്.

ഡസൻ കണക്കിന് ഗ്ലാസ്സ് അക്വേറിയങ്ങൾക്ക് പുറമെ 140 അടിയിലേറെ ദൈർഘ്യമുള്ള അർവാട്ടർ ടണൽ അക്വേറിയമാണ് പ്രദശനത്തിലെ മുഖ്യ ആകർഷണം. അക്വേറിയങ്ങൾക്കും അർവാട്ടർ ടണൽ അക്വേറിയത്തിനും പുറമെ വിദേശങ്ങളിൽ നിന്നും ഇറക്കുമതി ചെയ്ത അത്യാധുനികവും അതീവ സുരക്ഷിതവുമായ അമ്യൂസ്മെന്റ് പാർക്കും, വെജിറ്റേറിയൻ വിഭവങ്ങളും ഉത്തരേന്ത്യൻ, അറേബ്യൻ രുചി വൈവിധ്യങ്ങളും നിറയുന്ന അതിവിശാലമായ ഫുഡ് ഫെസ്റ്റും അക്വാഷോയുടെ ഭാഗമായി

ദശലക്ഷങ്ങൾ വിലവരുന്ന വൈവിധ്യ പൂർണ്ണമായ സ്വദേശീയവും വിദേശീയവുമായ ശുദ്ധജല മത്സ്യങ്ങളും കടൽ മത്സ്യങ്ങളുമാണ് അക്വേറിയത്തിലുള്ളത്, അതിവിരളമായ അരാപൈമ, രാത്രി യിൽ മനുഷ്യന്റെ ശബ്ദത്തിൽ കരയുന്ന റെട്ടെയിൽ ക്യാറ്റ് ഫിഷ്, അലിഗെറ്റർ ഗാർ, മനുഷ്യരെപ്പോലും ഭക്ഷിക്കുന്ന കുര സ്വഭാവമുള്ള പിരാനാ, കടൽ മത്സ്യങ്ങളായ ബട്ടർഫ്ളൈ, ബാറ്റ്ഫിഷ്, സ്റ്റാർ ഫിഷ്, ഹണിമൂൺ ഫിഷ്, കൂട്ടംകൂട്ടമായി സഞ്ചരിക്കുന്ന പുലിവാക, വിവധ വർണ്ണങ്ങളിലുള്ള

ഡിസ്ക്കസ് മത്സ്യങ്ങൾ. ശുദ്ധജലത്തിൽ മാത്രം ജീവിക്കുന്ന ഷാർക്, വിദേശ ഇനങ്ങളിൽപ്പെട്ട സ്റ്റിങ്ങ്, സമൂഹമായി മാത്രം വസിക്കുന്ന ടിൻ ഫോയിൽ ബാർബ്, വിഡോ ട്രാസ്, വെജിറ്റേറിയൻ മത്സ്യമായ ജയിന്റ് ഗൗരാമി, മത്സ്യങ്ങളിൽ സുന്ദരി യായ മിസ്കേരള ഫിഷ് തുടങ്ങി അഞ്ഞൂറിൽപരം സ്വദേശി-വിദേശി മത്സ്യങ്ങളാണ് കൈയ്യെത്തും ദൂരത്ത് നേരിൽ കാണാൻ സാധിക്കുന്നത്.

ആഴക്കടലിലെ വിസ്മയക്കാഴ്ചകൾ കൺമുന്നിലെത്തിക്കുന്ന അക്വാഷോ പ്രദർശനം ദിവസേന പകൽ 4 മണി മുതൽ രാത്രി 9 മണി വരെയായിരിക്കും.

മെയ് 27 വരെ നീളുന്ന പ്രദർശനം ഉണ്ടാകും

Back to Top