കോടോം ബേളൂർ പഞ്ചായത്തിൽ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു

കോടോം ബേളൂർ പഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു ഓഫീസിൽ ഒഴിവുള്ള പട്ടികവർഗക്കാർക്ക് സംവരണം ചെയ്തിട്ടുള്ള ഓവർസീയർ തസ്തികയിൽ കഴിഞ്ഞ ആറു മാസത്തിലധികമായി ഒഴിവ് നികത്താതെ ജനറൽ വിഭാഗത്തിലുള്ള ആളുകളെ തിരികി കയറ്റിയതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങൾ നിരാഹാര സത്യാഗ്രഹം നടത്തി. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങൾ നിരവധി തവണ ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് അധികൃതരുടെ ഭാഗത്തുനിന്നും അനുകൂലമായ തീരുമാനം ഉണ്ടായില്ല. മാത്രമല്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മുഖേന നിയമിക്കാൻ ആവശ്യപ്പെട്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പഞ്ചായത്ത് അപേക്ഷ സമർപ്പിച്ചു എന്നാണ് പറഞ്ഞത്. എന്നാൽ ഈ വാദം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതർ നിഷേധിച്ചു. രണ്ട് തവണ അഭിമുഖം നടത്തി എന്നും പട്ടികവർഗ വിഭാഗക്കാരുടെ അഭാവത്തിൽ മറ്റുള്ളവരെ നിയമിച്ചു എന്നാണ് പഞ്ചായത്ത് അധികൃതർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരെ അറിയിച്ചത്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും നിയമനം പഞ്ചായത്ത് അട്ടിമറിച്ചെന്നും കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ അറിയിച്ചു. പട്ടികവർഗ വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുള്ള ഓവർസീയർ തസ്തികയിൽ പട്ടികവർഗ വിഭാഗത്തിൽ നിന്നും ഉദ്യോഗാർത്ഥികൾ ഉണ്ടായിരിക്കെ ജനറൽ വിഭാഗത്തിൽപ്പെട്ട ആളെയാണ് നിയമിച്ചത്. എത്രയും പെട്ടെന്ന് പട്ടികവർഗ വിഭാഗത്തിൽ പെട്ട ആളെ ഓവർസീയറായി നിയമിച്ചില്ലെങ്കിൽ ശക്തമായ സമരനടപടിയുമായി മുന്നോട്ട് പോകുമെന്ന് സമരപരിപാടി ഉൽഘാടനം ചെയ്തു കൊണ്ട് ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. പി. വി. സുരേഷ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് പി.ബാലചന്ദ്രൻ അദ്ധ്യക്ഷം വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ് കുമാർ. ബ്ലോക്ക് പ്രസിഡന്റ് മധുസൂതനൻ ബാലൂർ . മുസ്തഫ തായനൂർ . കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ ബിനോയ് ആന്റണി. കുഞ്ഞിരാമൻ ഇരിയ,യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് രതീഷ് കാട്ടുമാടം യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ബി.എം. ജമാൽ ബ്ലോക്ക് സെക്രട്ടറി Kബാലകൃഷ്ണൻ. സേവാദൾ ജില്ലാ വൈസ് |പ്രസിഡന്റ് ജിജോമോൻ, കൃഷ്ണൻ പാച്ചേനി യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിബിൻ ജെയിസ് മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സജിത ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു. ഉപവാസ | സമരത്തിന് മെമ്പർമാരായ ശ്രീ രാജീവൻ ചീരോൽ Adv. ഷീജ. ആൻസി ജോസഫ് . ജിനി വിനോയ് എന്നിവർ നേതൃത്ത്വം നൽകി