നേതാജി ഗ്രാമീണ ഗ്രന്ഥാലയം & വായനശാല ശങ്കരംപാടി കുട്ടികള്‍ക്കായി കളിത്തട്ട് എന്ന പേരില്‍ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു

Share

നേതാജി ഗ്രാമീണ ഗ്രന്ഥാലയം & വായനശാല ശങ്കരംപാടി കുട്ടികള്‍ക്കായി കളിത്തട്ട് എന്ന പേരില്‍ ഏകദിന പഠനക്യാമ്പ് സംഘടിപ്പിച്ചു.പ്രശസ്ത തെയ്യംകലാകാരനും സംഗീതജ്ഞനുമായ ധനഞ്ജയന്‍ പണിക്കര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ലൈബ്രറി കൗണ്‍സില്‍കുറ്റിക്കോല്‍ പഞ്ചായത്ത് നേതൃസമിതി കണ്‍വീനര്‍ ജി സുരേഷ്ബാബു മുഖ്യാതിഥി ആയിരുന്നു.ജില്ലയിലെ അറിയപ്പെടുന്ന അധ്യാപകരായ വിജയന്‍ ശങ്കരംപാടിയും സുഭാഷ് വനശ്രീയും ക്യാമ്പിന് നേതൃത്വം നല്‍കി.പി എം ഹൈദരലി സ്വാഗതവും ഗ്രന്ഥാലയം പ്രസിഡന്റ് ഗീത കുഞ്ഞികൃഷ്ണന്‍ അധ്യക്ഷതയും വഹിച്ച ചടങ്ങില്‍ സി രാമചന്ദ്രന്‍ നായര്‍,ഹരീഷ് ബി നമ്പ്യാര്‍,സുഭാഷിണി മോഹനന്‍,ധന്യ ജയകൂമാര്‍,വിനീഷ് തവനം,കുഞ്ഞക്കണ്ണന്‍ തവനം,ബിനേഷ് എന്നിവര്‍ സംസാരിച്ചു.ഗ്രന്ഥാലയം സെക്രട്ടറി അതുല്‍ റാം നന്ദി പ്രകാശിപ്പിച്ചു.ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

Back to Top