സത്കർമ്മങ്ങളുടെ പരമമായ സത്യം ഈശ്വരദർശനം:സ്വാമി മുക്താനന്ദ, ശ്രീകാന്ത്ജി സ്മാരക പുരസ്കാരം രാധാകൃഷ്ണൻ നരിക്കോടിന് സമർപ്പിച്ചു.

Share

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: അവരവർ ചെയ്യുന്ന കാതലായ സത്യം യഥാർത്ഥ ഈശ്വരദർശനമാണെന്ന് ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ പറഞ്ഞു.

സനാതൻ ഹിത ചിന്തക് കേരള ഏർപ്പെടുത്തിയ പ്രഥമ ശ്രീകാന്ത്ജി സ്മാരക പുരസ്കാരം എഴുത്തുകാരനും ആദ്ധ്യാത്മീക ആചാര്യനുമായ രാധാകൃഷ്ണൻ നരിക്കോടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർവ്വചരാചരങ്ങളിലും ഈശ്വരചൈതന്യമാണ് നിലകൊള്ളുന്നത്; ഈശ്വരൻ നമ്മളിൽ തന്നെയാണ് കുടികൊളളുന്നതെന്നും ക്ഷേത്രങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും സാംസ്കാരിക കേന്ദ്രങ്ങളാണെന്നും സത് സംഘം പോലുള്ള കൂട്ടായ്മകൾ ഈശ്വരനിലേക്കുള്ള വഴിക്കാട്ടിയും ഭക്തിമാർത്തിലേക്കുള്ള പാതയുമാണെന്നും സ്വാമി മുക്താനന്ദ അനുഗ്രഹ പ്രഭാഷണത്തിൽ കൂട്ടിച്ചേർത്തു. തന്റെ ജീവിതയാത്രയിലെ ഏറിയ പങ്കും ആത്മീയയതയ്ക്കായി സമർപ്പിച്ച മഹൽ വ്യക്തിയായിരുന്നു ശ്രീകാന്ത്ജി അദ്ദേഹത്തിന്റെ പാവനസ്മയ്ക്കായി നൽകുന്ന പ്രഥമ പുരസ്കാരം തികച്ചും അർഹതപ്പെട്ട കൈകളിൽ തന്നെയാണ് എത്തിച്ചേർന്നതെന്നും ഇതുപോലുളള പുരസ്കാരങ്ങൾ ഏർപ്പെടുത്തിയ പയ്യന്നൂർ സനാതൻ ഹിത ചിന്തക് കേരളയുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘനീയമാണെന്നും ഈ കുട്ടായ്മയുടെ പ്രവർത്തകരും ഭാരവാഹികളും സമൂഹത്തിന്റെ മുഖ്യധാരയിൽ ഉണർന്നു പ്രവർത്തിച്ചു വരുന്നത് ഏറെ ശ്രദ്ധേയമാണെന്നും സംപൂജ്യ സ്വാമിജി പറഞ്ഞു.

 

മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വെച്ച് വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ച വ്യക്തികളെയും ആദരിച്ചു. ആർക്കിടെക്റ്റ് കെ.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സനാതൻ ഹിത ചിന്തക് സെക്രട്ടറി ടി. രമേശ് സ്വാഗതഭാഷണം നടത്തി. കന്യാകുമാരി ശ്രീരാമകൃഷ്ണാശ്രമം സ്വാമി ബ്രഹ്മസ്വരൂപാനന്ദപുരി മുഖ്യപ്രഭാഷണം നടത്തി.ജില്ലയിലെ വിവിധക്ഷേത്രങ്ങളുടെ മുഖ്യരക്ഷാധികാരി കെ.വേണുഗോപാലൻ നമ്പ്യാർ, മഞ്ഞംപൊതി വീരമാരുതി ക്ഷേത്രം സെക്രട്ടറി എം.രവീന്ദ്രൻ, വാഴക്കോട് ശ്രീ സുബ്രഹ്മണ്യൻ ക്ഷേത്ര പ്രസിഡണ്ട് കുഞ്ഞിക്കണ്ണൻ കോട്ടപ്പാറ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി.പി.രാധിക ടിച്ചർ കൃതജ്ഞത രേഖപ്പെടുത്തി.

തുടർന്ന് സാമൂഹ്യ സത്യനാരായണ പൂജയും കോതാളംകര ശ്രീ ദുർഗ്ഗ ഭജന സമിതിയുടെ ഭജനയും കരിവെള്ളൂർ വനമാല അക്ഷരശ്ലോക സമിതിയുടെ അക്ഷരശ്ലോക സദസും നടന്നു. സാമൂഹ്യസത്യനാരയണ പൂജയ്ക്കും മറ്റു അനുബന്ധ ചടങ്ങുകൾക്കും നിരവധി വിശ്വാസികൾ പങ്കെടുത്തു.

അന്നദാനവും നടന്നു.

പടം: പയ്യന്നൂർ സനാതൻ ഹിത ചിന്തക് ഏർപ്പെടുത്തിയ പ്രഥമ ശ്രീകാന്ത്ജി സ്മാരക പുരസ്കാരം ആനന്ദാശ്രമം മഠാധിപതി സ്വാമി മുക്താനന്ദ രാധാകൃഷ്ണൻ നരിക്കോടിന് സമർപ്പിക്കുന്നു

Back to Top