പള്ളോട്ട് ഭഗവതിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോൽസവത്തിന് ഭക്തി നിർഭരമായ തുടക്കം

Share

പുതിയകണ്ടം വിശ്വകർമ്മക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വർണ്ണശബളമായ കലവറ ഘോഷയാത്ര ശ്രദ്ധേയമായി:

✍️ സുകുമാർ ആശീർവാദ്:

മാവുങ്കാൽ: അള്ളടം വാഴും മഡിയൻ ക്ഷേത്രപാലകനീശ്വരന്റെയും വിഷ്ണുമംഗലത്തപ്പന്റെയും അമരഭൂമി ക്കകത്ത് കുടികൊള്ളുന്ന മാവുങ്കാൽ ശ്രീ പള്ളോട്ട് ഭഗവതിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തിന് ഭക്തി സാന്ദ്രമായ തുടക്കം; വർണ്ണശബളമായ കലവറ നിറയ്ക്കൽ ഘോഷയാത്ര നടന്നു. പുതിയകണ്ടം ശ്രീ വിശ്വകർമ്മ ക്ഷേത്രം കേന്ദീകരിച്ച നടന്ന കലവറ ഘോഷയാത്രയ്ക്ക് മുത്തുകുടകുളുടെയും പുതിയകണ്ടം കാളികാംബാവാദ്യകലാ സംഘത്തിന്റെ ചെണ്ട മേളവും അകമ്പടി സേവിച്ചു. കരിമരുന്ന് പ്രയോഗങ്ങളുടെ ശബ്ദമുഖരിതമായ അന്തരീക്ഷത്തിൽ നടന്ന ഘോഷയാത്രയിൽ നിരവധി സ്ത്രീകളും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും ആഘോഷ കമ്മിറ്റി ഭാരവാഹികളുൾപ്പെടെ പുരുഷന്മാരും അമ്മമാരും കുട്ടികളും അണിചേർന്നു. മാവുങ്കാൽ ടൗൺ വഴി ഉച്ചയോടെ ക്ഷേത്ര സന്നിധിയിൽ എത്തി. തുടർന്ന് വൈകുന്നേരം വാദ്യരത്നം മഡിയൻ രാധാകൃഷ്ണ മാരാരുടെ നേതൃത്വത്തിൽ തായമ്പകയും ബാത്തൂർ വനിത പൂരക്കളി സംഘത്തിന്റെ പൂരക്കളിയും ക്ഷേത്രമാതൃസമിതിയുടെ കലാസന്ധ്യയും അരങ്ങേറും.

 

പടം: മാവുങ്കാൽ ശ്രീ പള്ളാട്ട് ഭഗവതിയമ്മ ദേവസ്ഥാന പ്രതിഷ്ഠാദിന കളിയാട്ട മഹോൽസവത്തിന്റെ ഭാഗമായി നടന്ന കലവറ നിറയ്ക്കൽ ഘോഷയാത്ര

Back to Top